ആശുപത്രിക്കു പുറത്ത് സ്ഥാപിച്ച ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഓക്സിജന്‍ തടസപ്പെട്ടു. ഇതോടെ വെന്റിലേറ്ററില്‍ ഉള്‍പ്പെടെ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്.
മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കില്‍ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ചോര്‍ന്നതിനെത്തുടര്‍ന്ന് 22 കോവിഡ് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്. ആശുപത്രിക്കു പുറത്ത് സ്ഥാപിച്ച ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഓക്സിജന്‍ തടസപ്പെട്ടു. ഇതോടെ വെന്റിലേറ്ററില്‍ ഉള്‍പ്പെടെ കഴിഞ്ഞിരുന്ന രോഗികളാണ് മരിച്ചത്. ഓക്സിജന്‍ ആവശ്യമായ രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.
നാസിക്കിലെ സക്കീര്‍ ഹുസൈന്‍ ആശുപത്രിയിലാണ് സംഭവം. ടാങ്കിലേക്ക് ഓക്സിജന്‍ നിറക്കുന്നതിനിടെ വാല്‍വിലുണ്ടായ തകരാറാണ് അപകടകാരണം. കോവിഡ് ചികിത്സാസൗകര്യം ഏര്‍പ്പെടുത്തിയ ആശുപത്രിയില്‍ 150ഓളം രോഗികള്‍ ഓക്സിജന്‍ ആവശ്യമായവരോ വെന്റിലേറ്റര്‍ ഉപയോഗിക്കുന്നവരോ ആയിരുന്നു. ഇവരാണ് പ്രാണവായു ലഭിക്കാതെയായതോടെ മരിച്ചത്.
ടാങ്കിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതാണ് രോഗികള്‍ മരിക്കാന്‍ കാരണമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു. ടാങ്ക് ചോര്‍ന്നതിനെ തുടര്‍ന്ന് അര മണിക്കൂറോളം ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടിരുന്നു. ഓക്‌സിജന്‍ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോഗികളില്‍ 31 പേരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ടാങ്കിലെ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അപകടത്തിന്റെ ഉത്തരവാദികള്‍ രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി രാജേന്ദ്ര ഷിംഗേന്‍ വ്യക്തമാക്കി. ആശുപത്രി പരിസരത്ത് വാതകം ഒഴുകിപ്പരക്കുന്നതിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.