Editorial

ആശങ്കകള്‍ ബലപ്പെടുത്തുന്ന `സെക്കന്റ്‌ വേവ്‌’

കോവിഡിന്റെ `സെക്കന്റ്‌ വേവ്‌’ ഉയര്‍ത്തുന്ന ആശങ്കകളാണ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്‌. ഫ്രാന്‍സില്‍ പല നഗരങ്ങളിലും കര്‍ഫ്യൂ പ്രഖ്യാപിച്ചതായും മറ്റ്‌ യൂറോപ്യന്‍ രാജ്യങ്ങളില്‍ ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതായുമാണ്‌ റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോവിഡിന്‌ ഉപയോഗിക്കുന്ന മരുന്നുകള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന കണ്ടെത്തലുകള്‍ കൂടി ഇതോടൊപ്പം വരുന്നതോടെ മഹാമാരി സൃഷ്‌ടിച്ച ആഘാതം പെട്ടെന്നൊന്നും മനുഷ്യകുലത്തെ വിട്ടൊഴിയില്ലെന്ന ആശങ്കയാണ്‌ ഉയരുന്നത്‌.

യൂറോപ്പിലെ പല രാജ്യങ്ങളിലും കോവിഡ്‌ ബാധിതരുടെ എണ്ണം റെക്കോഡ്‌ നിലവാരത്തിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണ്‌. ലോകത്തിലെ മൊത്തം കോവിഡ്‌ ബാധിതരുടെ എണ്ണം 39 ദശലക്ഷമായി ഉയര്‍ന്നു. ഇതുവരെ 1.1 ദശലക്ഷം പേരാണ്‌ കോവിഡ്‌ മൂലം മരണമടഞ്ഞത്‌. കര്‍ഫ്യൂവും ആളുകള്‍ കൂടിചേരുന്നതിലും കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിലുമുള്ള കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തികൊണ്ട്‌ കോവിഡ്‌ വ്യാപനത്തെ തടയാനുള്ള ശ്രമത്തിലാണ്‌ യൂറോപ്യന്‍ രാജ്യങ്ങള്‍. അതേ സമയം മറ്റ്‌ ഭരണാധികാരികളില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്‌തനായ യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ കോവിഡ്‌ വ്യാപനം തടയാന്‍ ലോക്‌ ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്‌ ഭരണഘടനാ വിരുദ്ധമാണെന്ന വിചിത്രമായ പ്രസ്‌താവനയാണ്‌ നടത്തിയത്‌.

കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സമയത്തു തന്നെയാണ്‌ നിലവില്‍ മഹാമാരിക്കുള്ള ചികിത്സക്ക്‌ ഉപയോഗിക്കുന്ന മരുന്നുകള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന കണ്ടെത്തലുകള്‍ പുറത്തുവരുന്നത്‌. കോവിഡ്‌ രോഗികള്‍ക്ക്‌ വ്യാപകമായി ഉപയോഗിച്ചുവരുന്ന റെംസിഡെവര്‍ എന്ന ആന്റിവൈറല്‍ മരുന്ന്‌ ഈ രോഗം മൂലമുള്ള മരണനിരക്ക്‌ കുറയ്‌ക്കുന്നതിനോ കോവിഡ്‌ രോഗികള്‍ സുഖം പ്രാപിക്കുന്നതിനോ സഹായകമായിട്ടില്ലെന്നാണ്‌ ലോക ആരോഗ്യ സംഘടനയുടെ വൈദ്യപരിശോധനയില്‍ വ്യക്തമായത്‌. മുപ്പതിലധികം രാജ്യങ്ങളില്‍ നടത്തിയ പരിശോധനയുടെ ഫലമെന്ന നിലയിലാണ്‌ ഈ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നത്‌. യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ കോവിഡ്‌ ബാധിതനായപ്പോഴും റെംസിഡെവര്‍ ചികിത്സക്കായി ഉപയോഗിച്ചിരുന്നു. നേരത്തെ ഇന്ത്യയില്‍ നിന്ന്‌ ധാരാളമായി കയറ്റി അയക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ കോവിഡ്‌ ചികിത്സക്ക്‌ ഫലപ്രദമാണോയെന്ന്‌ വ്യക്തമല്ലെന്ന്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ മരുന്ന്‌ കയറ്റി അയക്കുന്നതിന്‌ ഇന്ത്യ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഭീഷണിയുമായി രംഗത്ത്‌ എത്തിയതും ഇന്ത്യന്‍ ഭരണകൂടം നിബന്ധനകള്‍ പിന്‍വലിച്ചതും.

നിലവില്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്‌തി പോലും സംശയത്തിലായിരിക്കുകയും വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്നതു സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ്‌ കോവിഡ്‌ അതിവേഗം പടര്‍ന്നുപിടിക്കുന്നത്‌. ലോക്‌ഡൗണ്‍ കര്‍ശനമാക്കുന്നതിനെതിരെ പല രാജ്യത്തും പ്രതിഷേധം വ്യാപകമാകുമ്പോള്‍ തന്നെ വിവിധ സര്‍ക്കാരുകള്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നു.

കോവിഡിനെ നേരിടാന്‍ ലോക ആരോഗ്യ സംഘടനക്കു പോലും വ്യക്തതയുള്ള ഒരു പ്ലാനില്ല എന്നതാണ്‌ രോഗവ്യാപനത്തിന്റെ തോത്‌ സൂചിപ്പിക്കുന്നത്‌. ലോക ആരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രോട്ടോകോളില്‍ സര്‍ക്കാരുകള്‍ ആവശ്യാനുസരണം വെള്ളം ചേര്‍ക്കുക കൂടി ചെയ്യുന്നതോടെ രോഗനിയന്ത്രണ ശ്രമങ്ങള്‍ മതിയായ ഫലം നല്‍കാതെ പോകുന്നു. ചുരുക്കത്തില്‍ ഈ മഹാമാരിയെ അതിജീവിക്കാന്‍ മനുഷ്യരാശി എത്ര കാലമെടുക്കും എന്ന ചോദ്യത്തിനുള്ള ഉത്തരങ്ങള്‍ അവ്യക്തതയുടെയും അനിശ്ചിതത്വത്തിന്റെയും നിഴലുകളില്‍ പെട്ടിരിക്കുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.