രണ്ട് വര്‍ഷത്തെ കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ 14 മണിക്കൂര്‍ ആഘോഷങ്ങളുമായി സംഘടിപ്പിച്ച തനിമ കുവൈത്തിന്റെ ‘ഓണത്തനിമ 2022’ന് സമാപനം. വര്‍ണാഭമായ ഘോഷയാത്ര യും കുവൈത്ത്-ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക സമ്മേളനം. ഭൂട്ടാന്‍ അംബാസഡര്‍ ചിതെം തെന്‍ സിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു
കുവൈറ്റ് സിറ്റി : കോവിഡ്കാലത്തിനു ശേഷം ആവേശം അലതല്ലിയ തനിമ കുവൈത്തിന്റെ ആ ഘോഷഭാഗമായി സംഘടിപ്പിച്ച ‘ഓണത്തനിമ-2022’ന് സമാപനം. വര്‍ണാഭമായ ഘോഷയാത്രയും കുവൈത്ത്-ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചുകൊണ്ടായിരുന്നു സാംസ്‌കാരിക സമ്മേളനം. ഭൂട്ടാ ന്‍ അംബാസഡര്‍ ചിതെം തെന്‍സിന്‍ സമ്മേള നം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ ജോജി മോന്‍ തോമസ് അധ്യക്ഷ വഹിച്ചു.
25 സ്‌കൂളുകളിലെ 1 ലക്ഷത്തില്‍ പരം കുട്ടികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്ക് ഉള്ള പേള്‍ ഓഫ് ദി സ്‌കൂള്‍പുരസ്‌കാരം ചടങ്ങില്‍ കൈമാറി.സമ്മേളനത്തി ല്‍ അനിവാര്യമായ മണ്മറ ഞ്ഞ് പോയവര്‍ക്കായി സ്മൃതിപൂജയും കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദരവും അര്‍പ്പിച്ചു. ജ നറല്‍ കണ്‍വീനര്‍ ബാബുജി ബത്തേരി തനിമ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. അംബാസഡര്‍ സിബി ജോര്‍ജ് വിഡിയോസന്ദേശം വഴി ആശംസകള്‍ അറിയിച്ചു. ആഘോഷവും വിവിധ മത്സരങ്ങളും തോമസ് കെ. തോമസ് എം.എല്‍.എ ഫ്‌ലാഗ്ഓഫ് ചെയ്തു.
സിറ്റി ഗ്രൂപ്പ് കമ്പനി ഗ്രൂപ്പ് സി.ഇ.ഒ ഡോ.ധീരജ് ഭരദ്വാജ് പേള്‍ ഓഫ് ദ സ്‌കൂള്‍ അവാര്‍ഡ് ജേതാക്കള്‍ ക്ക് പുരസ്‌കാരം സമ്മാനിച്ചു. മഴവില്‍ മനോരമ റിയാലിറ്റി ഷോ വിജയ് റൂത്ത് ആന്‍ ട്രൊബിക്ക് അനു മോദനഫലകം നല്‍കി. തനിമ വാര്‍ഷിക ഡയറക്ടറി ഫ്രണ്ട്ലൈന്‍ ലോജിസ്റ്റിക്‌സ് ഡയറക്ടര്‍ മുസ്തഫ കാരി പ്രകാശനം ചെയ്തു. ആദ്യപക ര്‍പ്പ് കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സബാഹത്ത് ഖാ ന്‍ ഏറ്റുവാങ്ങി.
എഡിറ്റര്‍ ആന്‍ഡ് ഡയറക്ടറി കണ്‍വീനര്‍ ജോണി കുന്നില്‍, ജോയന്റ് കണ്‍വീനര്‍ ഷാമോന്‍ എന്നിവ ര്‍ പങ്കെടുത്തു. ഓണ്‍കോസ്റ്റ് സി.ഇ.ഒ ടി.എ.രമേഷ്, ബി.ഇ.സി സി.ഇ.ഒ മാത്യു വര്‍ഗീസ്, കുവൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ ഹിന്ദ് ഇബ്രാഹിം അല്‍ ഖുത്തൈമി, പ്രശസ്ത കുവൈത്തി ഗായക ന്‍ മുബാറക്ക് അല്‍റാഷിദ് എന്നിവര്‍ മുഖ്യാതിഥികളായി. ബിനി ആന്റണി മെമോറിയല്‍ എജുക്കേ ഷന്‍ എക്‌സലന്‍സ് അവാര്‍ഡ്ദാനവും ചടങ്ങളില്‍ സമ്മാനിച്ചു. വടംവലി മത്സര വിജയികള്‍ക്ക് ഉള്ള ട്രോഫികള്‍ അലക്‌സ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ സമ്മാനിച്ചു. ബിനോയ്, ലിറ്റി ബിനോയ് എന്നിവര്‍ അവതാരകരായി. ഉഷ ദിലീപ് സ്വാഗതവും വിനോദ് തോമസ് നന്ദിയും പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.