Home

ആഴ്‌സനിക് ആല്‍ബം മരുന്നിന് ശാസ്ത്രീയ പിന്തുണയില്ല;സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നു നല്‍കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരു ന്നായ ആഴ്സനിക് ആല്‍ബം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.സംസ്ഥാന സര്‍ക്കാര്‍ തീരു മാനത്തിനെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്.

കൊച്ചി: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹെപ്പറ്റോളജി ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധന്‍ ഡോ. സിറിയക് എബി ഫിലിപ് ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

യാതൊരു വിധ ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നു കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാ ണ് ആക്ഷേപം.നവംബറില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നായ ആഴ്സനിക് ആല്‍ബം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തി നെതിരെ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ് കോടതിയെ സമീപിച്ചത്.

ആഴ്സനിക് ആല്‍ബം സുരക്ഷിതമാണെന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളുമില്ലെന്നാണ് ഹര്‍ജി യില്‍ ആരോപിക്കുന്നത്.ഈ മരുന്നിന്റെ സുരക്ഷയോ ഫലമോ തെളിയിക്കുന്നതിനുള്ള യാതൊരു വിവര വും സര്‍ക്കാരിന്റെ പക്കലില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.ആധുനിക ചികിത്സയില്‍ ഉപയോഗിക്കുന്ന മരു ന്നുകളും വാക്സിനുകളും പല ഘട്ടങ്ങളിലൂടെ സുരക്ഷാ പരിശോധനകളിലൂടെ കടന്നുപോവുന്നുണ്ട്. അ ത്തരം പരീക്ഷണങ്ങളിലൂടെയാണ് അവയുടെ ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുന്നതെന്ന് ഹര്‍ജിയി യില്‍ പറയുന്നു.

കോവിഡിനെിതിരെ ഫലപ്രദമാണെന്ന് ഇത് വരെ തെളിയിക്കപ്പെടാത്ത മരുന്നാണ് ആഴ്‌സനിക് ആല്‍ബ മെന്നാണ് മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരുടെ വാദം. കുട്ടികളെ കോവിഡ് സാരമായി ബാധിക്കില്ലെ ന്നാണ് ഇത് വരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ കുട്ടികളെ കോവിഡ് പ്രതിരോ ധ ശീലങ്ങള്‍ പഠിപ്പിക്കു കയാ ണ് വേണ്ടതെന്നും ഇത്തരം മരുന്നുകള്‍ നല്‍കുകയല്ല വേണ്ടതെന്നും ഐ എംഎ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘടന വാദിക്കുന്നു.

ഹോമിയോ മരുന്നില്‍ ആഴ്‌സനിക് സാന്നിദ്ധ്യമുണ്ടെന്നും ഇത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും മോഡേണ്‍ മെഡിസിന്‍ ഡോക്ടമാര്‍ വാദിക്കുന്നു. സ്വകാര്യ ലാ ബില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടാണ് ഇതിന് തെളിവായി കാണിക്കുന്നത്. ഇത് വരെ ഒരാളില്‍ പോലും പരീക്ഷിച്ച് ഗുണനിലവാരം ഉറപ്പിക്കാത്ത മരുന്നാണ് ആഴ്‌സിക് ആല്‍ബുമമെന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാരണവശാലും ഈ മരുന്ന് നല്‍കരുതെന്നുമാണ് ആവശ്യം.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.