Kerala

ആളും ആരവവുമില്ല; പ്രിയപ്പെട്ടവര്‍ക്കൊപ്പം പിറന്നാള്‍ മധുരം നുണഞ്ഞ് വിഎസ്

ജന്മദിനം ലളിതമായി ആഘോഷിച്ച് മുന്‍ മുഖ്യന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ബാര്‍ട്ട ണ്‍ഹില്ലിലെ മകന്‍ അരുണ്‍ കുമാറിന്റെ വസതിയില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം

തിരുവനന്തപുരം : ജന്മദിനം ലളിതമായി ആഘോഷിച്ച് മുന്‍ മുഖ്യന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലിലെ മകന്‍ അരുണ്‍ കുമാറിന്റെ വസതിയില്‍ വെച്ചായിരുന്നു പിറന്നാള്‍ ആഘോഷം. കുടുംബത്തിനൊപ്പം കേ ക്ക് കഴിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. മകന്റെ വസതിയില്‍ പൂര്‍ണ വി ശ്രമത്തിലാണ് വിഎസ്.

വി എസ് അച്യുതാനന്ദന്റെ 99-ാം പിറന്നാള്‍ സിപിഎം മുഖപത്രം ദേശാഭിമാനി അവഗണിച്ചതിനെ തിരെ വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശാണ് വിമര്‍ശനം ഉന്നയിച്ചത്. കേരള രാഷ്ട്രീയത്തിലെ അതികായന്മാരിലൊരാളായ വിഎസ് ഇന്ന് നൂറാം വയസ്സിലേക്ക് പ്രവേശിക്കുകയാ ണ്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹവുമായി നടത്തിയ സംഭാഷണങ്ങള്‍ ഈ സമയത്ത് ഓര്‍ത്തുപോകുകയാണ്. വിഎസ് ഈ സുപ്രധാന നാഴികക്കല്ലു പിന്നിടുമ്പോള്‍, ദേശാ ഭിമാനി ഇക്കാര്യം തമസ്‌കരിച്ചു എന്നത് ഏറെ വിചിത്രമായി തോന്നുന്നു- ജയ്റാം രമേശ് കുറിച്ചു. ദേ ശാഭിമാനി ദിനപ്പത്രത്തിന്റെ മുന്‍പേജുകളിലൊന്നും വിഎസിന്റെ പിറന്നാള്‍ വാര്‍ത്തകളോ ചിത്ര മോ ഇല്ലെന്നും ജയ്റാം രമേശ് ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ആലപ്പുഴ പുന്നപ്ര വെന്തലത്തറവീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു ജനനം. 1939ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ ചേര്‍ന്ന വി എസ് 1940ല്‍ പതിനേഴാം വയസ്സി ലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികന്‍, ഭരണപരി ഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാ ഭിമാനി പത്രാധിപര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.