പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കല്‍ ആ രംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളി ക്കല്‍. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ആഢംബര റിസോര്‍ട്ടാണ് ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പൊളിച്ച് നീക്കുന്നത്
ആലപ്പുഴ : പാണാവള്ളി നെടിയതുരുത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊ ളിച്ച് നീക്കല്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളിക്കല്‍. രാവിലെ ഉദ്യോഗ സ്ഥര്‍ സ്ഥലത്തെത്തി ജെ സി ബിയുമായെത്തിയ പൊളിക്കല്‍ ആരംഭിക്കുകയായിരുന്നു. റിസോര്‍ട്ടി ന്റെ മതിലുകളും പുറംഭാഗത്തെ തൂണു കളുമെല്ലാമാണ് ആദ്യം പൊളിക്കുന്നത്.
35900 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുക. നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ 54 വില്ലകളും അനുബന്ധ സൗകര്യങ്ങളും പൊളിക്കുന്നവയി ല്‍ ഉള്‍പ്പെടും. ഘട്ടം ഘട്ടമാ യി നടക്കുന്ന പൊളിക്കലില്‍ ആദ്യം രണ്ടു വില്ലകളാണ് പൊളിക്കുക.നീന്തല്‍ക്കുളങ്ങള്‍ ഉള്‍പ്പെടെ വി ല്ലകളും അനുബന്ധ സൗകര്യങ്ങളും പൊ ളിക്കുന്നവയില്‍ ഉള്‍പ്പെടും.
റിസോര്‍ട്ട് കയ്യേറിയ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഏറ്റെടുത്ത് കഴിഞ്ഞ ദിവസം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. 7.0212 ഹെക്ടര്‍ ഭൂമിയില്‍ റിസോര്‍ ട്ടിന് പട്ടയമുള്ളതിന്റെ ബാക്കി യുള്ള 2.9397 ഹെക്ടര്‍ സ്ഥലമാണ് കലക്ടര്‍ ഏറ്റെടുത്തത്. റിസോര്‍ട്ട് പൊളിക്കുന്നതിന് 2020 ജനുവരി യില്‍ സുപ്രീംകോടതി ഉത്തരവിട്ടത്. തീര പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ചെന്ന് കണ്ടെത്തിയതി നെ തുടര്‍ന്നായിരുന്നു ഇത്. കോവിഡും പാണാവള്ളി പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധി യും മൂലം പൊളി ക്കല്‍ നീണ്ടുപോവുകയായിരുന്നു.
റിസോര്‍ട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രീം കോടതി വിധി. കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2018ല്‍ കേരള ഹൈക്കോടതി ഉത്തരിവിട്ടിരു ന്നു. ഇതിനെതിരെ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു സുപ്രീകോടതി ഉത്തരവ് വന്നത്. 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ആഢംബര റിസോര്‍ട്ടാണ് ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ പൊളിച്ച് നീക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.