Breaking News

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് മൃതദേഹം കട്ടിലിനടിയില്‍ ഉപേക്ഷിച്ചു; ഹൈദരാബാദ് പീഡനക്കേസ് പ്രതി ട്രാക്കില്‍ മരിച്ച നിലയില്‍, ദുരൂഹത

പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെ യാണ് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായി രുന്നു മൃതദേഹം

ഹൈദരബാദ്: തെലങ്കാനയില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് ചെയ്ത് ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഉപേക്ഷിച്ച പ്രതി യുടെ മൃതദേഹം റെയില്‍വെ ട്രാക്കില്‍. പെണ്‍കുട്ടി യെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജു എന്നയാളെയാണ് റെയില്‍വേ ട്രാ ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിന്‍ കയറി തല വേര്‍പ്പട്ട നിലയിലായിരുന്നു മൃതദേഹം. ഡിജിപി മഹേന്ദ്ര റെഡ്ഡിയാണ് പ്രതി കൊല്ലപ്പെട്ടവിവരം മാധ്യമങ്ങളെ അറിയിച്ചത്. ഒരാഴ്ചയായി ഇ യാള്‍ ഒളിവിലായിരുന്നു.

സെപ്റ്റംബര്‍ ഒമ്പതിനാണ് സൈദാബാദില്‍ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാ ണാതായതും മണിക്കൂറുകള്‍ക്ക് ശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതും. കുട്ടിയുടെ അര്‍ ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒ ളിവില്‍ പോയി. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും ക്രൂര പീ ഡനത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

പ്രതിയെ പിടികൂടാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടിയാല്‍ ഹൈദരബാദ് മാതൃകയില്‍ വെടിവച്ച് കൊല്ലുമെന്നും പ്രതിക്ക് നീതി ഉറപ്പാക്കു മെന്നും തൊഴില്‍ മന്ത്രി മല്ലം റെഡ്ഡി പറയുകയും ചെയ്തു. പ്രസ്താവന നടത്തി മണിക്കൂറകുള്‍ക്ക കകമാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍ യഥാര്‍ഥത്തില്‍ പ്രതിയെപിടികൂടാനായിരുന്നില്ല. ഇതിനെതിരേ വര്‍ധിച്ചുവരുന്ന രോഷ ത്തിനിടയിലാണ് സംസ്ഥാന തൊഴില്‍ മന്ത്രി മല്ല റെഡ്ഡി പ്രതിയെ ഏറ്റുമുട്ടലില്‍ കൊല്ലുമെന്ന പ്ര ഖ്യാപനം നടത്തിയത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ എന്‍കൗണ്ടറില്‍ വകവരുത്ത ണമെന്ന് മന്ത്രി മല്ലം റെഡ്ഡി പറഞ്ഞതോടെ കൊലപാതകം ദേശീയത ലത്തിലും വാര്‍ത്തയായി മാ റിയിരുന്നു.

കുട്ടിയുടെ അയല്‍വാസി കൂടിയായ പ്രതിയാണ് ബലാല്‍സംഗം ചെയ്ത് കുട്ടിയെ കൊന്നതെന്ന് പൊ ലീസ് പറയുന്നു. ഇയാളുടെ വീട്ടില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയിലാണു മൃതദേഹം ലഭിച്ചത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.