കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പാണ് ഞായറാഴ്ച നടത്തി യത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറി ലാണ് ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നതെന്ന് പ്രതിയുടെ കുറ്റസമ്മത മൊഴി
ഇടുക്കി : വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ രൂക്ഷമായ പ്രതിഷേധം. പ്രതി യെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു നാട കീയ രംഗങ്ങള്‍. പൊലിസ് വലയം ഭേദിച്ചെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ ചീത്തവിളി ക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. നാട്ടുകാരിലൊരാള്‍ പ്രതി അര്‍ജുന്റെ കരണത്തടിച്ചു. പൊലീസ് ഇടപെട്ടാണ് പ്രതിയെ വീട്ടിനുള്ളിലേക്ക് കൊണ്ടുപോയത്.
കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തത വരുത്താന്‍ വീട്ടിനുള്ളില്‍ പൊലിസ് സംഭ വം പുനരാവിഷ്‌കരിച്ചു. കൊല്ലപ്പെട്ട ആറ് വയസു കാരിയുടെ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടു പ്പാണ് ഞായറാഴ്ച നടത്തിയത്. പീഡനശ്രമത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ വീട്ടിലെ പഴക്കുല തൂക്കുന്ന കയറിലാണ് അര്‍ജുന്‍ ഷാള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കി കൊന്നത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴിയാണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്. മുന്‍ വാതില്‍ അടക്കുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. തെളിവെടുപ്പില്‍ പ്രതി ഇക്കാര്യമെല്ലാം അന്വേഷണ സംഘത്തി ന് മുന്നില്‍ വിവരിച്ചു.
വളരെ പാട്‌പെട്ടാണ് കൃത്യം നടന്ന വീട്ടിനുള്ളില്‍ കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഇത് രണ്ടാം തവണയാണ് പ്രതിയുമായി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. നേര ത്തെ തെളിവെടുപ്പിനിടെ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് ഇത്തവണ കനത്ത പൊലീ സ് കാവലിലാണ് പ്രതിയെ എത്തിച്ചത്. എന്നാല്‍ നിയന്ത്രണം നഷ്ടമായ നാട്ടുകാര്‍ പൊലീസ് വലയം ഭേദിച്ചും പ്രതിയെ കൈയേറ്റം ചെയ്യാന്‍ മുതിരുകയായിരുന്നു. ലയത്തില്‍ താമസക്കാരായ പതി നൊന്ന് കുടുബങ്ങള്‍ക്കും പ്രിയപ്പെട്ടവളായിരുന്നു ക്രൂരമായ ലൈംഗീക പീഡനത്തിനിരയായി മരി ച്ച പെണ്‍കുട്ടി.
ജൂലൈ 13ന് പ്രതിയുടെ അര്‍ജുന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തത വരുത്താനാണ് സംഭവം പുനരാവിഷ്‌കരിച്ചത്. പെണ്‍കുട്ടിയെ പീഡി പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന തും പൊലീസ് അന്വേഷിക്കുന്നുണ്ട്. അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ പ്രതി, മറ്റുപെണ്‍കുട്ടികളെ ഇ ത്തരത്തില്‍ പീഡനത്തിനിരയാക്കിയോ എന്നതും അന്വേഷിച്ചുവരികയാണ് പൊലിസ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.