Breaking News

ആര് കല്ലിട്ടാലും പിഴുതെറിയും; കേരളത്തെ പണയപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് വി ഡി സതീശന്‍

കെ റെയിലിന് വേണ്ടി കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാ വ് വി ഡി സതീശന്‍. ജെയ്ക്കെയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കെ റെയിലിന് വേണ്ടി കല്ല് ആര് സ്ഥാപിച്ചാലും പിഴുതെറിയുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജെയ്ക്കെയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിയിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു. കെ റെയില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കോടതി വിധി സാങ്കേതികം മാത്രമാണെ ന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

സാമൂഹികാഘാത പഠനം നടത്തുകയെന്ന പേരില്‍ കേരളത്തെ പണയപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജെയ്‌ക്കെയുടെ കാണാചരടില്‍ കേരളത്തെ കെട്ടിത്തൂക്കാ ണ്. ലോണുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടത്താനാണ് സര്‍ക്കാറിന്റെ നീക്കം. സാമൂഹിക ആഘാതപഠനം പോലും നടത്താതെയാണ് തട്ടിപ്പ് നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞത് എന്തു സംഭവിച്ചാലും പദ്ധതി നടപ്പാക്കു മെന്നാണ്. പിന്നെയെന്തിനാണ് സാമൂഹികാഘാതപഠനം നടത്തുന്നതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. പഠനം നടത്തുന്നത് പ്രഹസനമാണ്. അത് ജനങ്ങളെ കബളിപ്പിക്കലാണ്. സര്‍വസന്നാഹങ്ങളായി വന്നാലും ജനങ്ങളെ ചേര്‍ത്ത്നിര്‍ത്തി തോല്‍പ്പിക്കും. ചെറുവിരല്‍പോലും അനക്കാന്‍ സമ്മതി ക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

            കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കും

ദേശീയ തലത്തില്‍ ട്രെയ്ഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കിന്റെ ഭാഗമായി കോണ്‍ ഗ്രസുകാര്‍ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി മാറി. പ്രതിഷേധത്തിന്റെ പേരില്‍ അക്രമം നടത്തുന്നതിനോട് യോജി ക്കാനാവില്ല. കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിട്ടു ണ്ടെങ്കില്‍ നടപടിയെടുക്കും. ജനങ്ങളുടെ കരണത്തടിക്കാനും മുഖത്തു തുപ്പാനും ആര്‍ക്കും സ്വാ തന്ത്ര്യമില്ല. ഇതാണോ നവകേരളമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സതീശന്‍ പറഞ്ഞു.

മാധ്യമ സ്ഥാപനങ്ങള്‍ക്കു മുന്നിലെ സമരത്തോടു യോജിപ്പില്ലെന്ന്, ഏഷ്യാനെറ്റ് ന്യൂസിലേക്കുള്ള ട്രെയ്ഡ് യൂണിയന്‍ മാര്‍ച്ച് പരാമര്‍ശിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത് അസഹിഷ്ണുതയാണ്. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. കോണ്‍ഗ്രസിന്റെ നിലപാട് അവരെ അറിയിക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.