Home

ആര്‍ടി ഓഫീസ് ജീവനക്കാരിയുടെ മരണം; കൈക്കൂലിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍ ഒറ്റപ്പെടുത്തി,സമ്മര്‍ദം താങ്ങാനാവാതെ ജീവനൊടുക്കിയെന്ന് കുടുംബം

മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരി ച്ച നിലയില്‍ കണ്ടെത്തിയത്. കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഉ ദ്യോഗസ്ഥര്‍ ഇവരെ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടി രുന്നുവെന്നും കുടുംബം ആരോപിച്ചു. മൃതദേഹത്തിന് സമീപം ആത്മഹത്യാക്കുറി പ്പ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്

കല്‍പ്പറ്റ: ആര്‍ടി ഓഫീസ് ജീവനക്കാരി തൂങ്ങി മരിച്ച നിലയില്‍. വയനാട് മാന ന്തവാടി സബ് ആര്‍ടി ഓഫീ സ് ക്ലാര്‍ക്ക് സിന്ധുവിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി യത്. 42 വയസായിരുന്നു. ഇ ന്ന് രാവിലെ എട്ട് മണിക്കാണ് സിന്ധുവിനെ വീട്ടിന്റെ ജനല്‍ക്കമ്പിയില്‍ തൂ ങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ഒമ്പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫീസില്‍ ജീവനക്കാരിയായിരുന്നു സിന്ധു.

അതേസമയം സിന്ധു ആത്മഹത്യ ചെയ്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ ഇവരെ ഒറ്റപ്പെടുത്തിയെന്നും ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഉദ്യോഗസ്ഥരുടെ മാനസിക പീ ഡനം കാരണമാണ് ആത്മഹത്യ ചെ യ്തതെന്ന് സഹോദരന്‍ നോബിള്‍ കുറ്റപ്പെടുത്തി. മൃതദേഹത്തിന് സ മീപം ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അതില്‍ മരണത്തിന് കാര ണക്കാരായ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളുണ്ടെന്നാണ് സൂചന.

ഓഫീസില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെ ന്നും കുടുംബം പറഞ്ഞു. സംഭവത്തില്‍ സിന്ധുവിന്റെ സഹോദരന്‍ മാനന്തവാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ പലപ്പോഴായി ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാ തെ വന്നതോടെയാണ് സിന്ധു ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.