സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടു ണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയതെന്നും കെ സുധാകരന്‍
കണ്ണൂര്‍ : സിപിഎമ്മുകാരില്‍ നിന്ന് താന്‍ ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെ ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ശാഖകള്‍ സിപിഎം തക ര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് സംരക്ഷണം നല്‍കിയത്. ആര്‍എസ്എസ് ആഭിമുഖ്യമല്ല, മൗലികാവകാശങ്ങള്‍ തകരാതിരിക്കാ നാണ് അത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ എംവിആര്‍ അനുസ്മരണ പരിപാടിയി ലാണ് കെ സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ സംഘടനാ കെഎസ്‌യു പ്രവര്‍ത്തകനായിരിക്കുന്ന കാലത്ത്, എ ടക്കാട്, തോട്ടട, കുഴുന്ന തുട ങ്ങിയ പ്രദേശങ്ങളില്‍ ആര്‍എസ്എസ് ശാഖ ആരംഭിച്ചപ്പോള്‍ അതു അടിച്ചുപൊളിക്കാന്‍ സിപി എം ശ്രമിച്ചിരുന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ മൗലികാവകാശമുണ്ട്. അത് നിഷേ ധിക്കുമ്പോള്‍ സംരക്ഷിക്കും. അന്ന് സംഘട നാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു താനെന്നും സുധാ കരന്‍ പറഞ്ഞു. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം വിശദമാക്കി.
തനിക്ക് ബി ജെ പിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാ നുള്ളത്. പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയും രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല. ഗവര്‍ണറുടെ അധി കാരം നിലനിര്‍ത്തി കൊണ്ടു പോകണം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സ്. ബില്ല് സഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്നാണു യുഡിഎഫിന്റെ അഭിപ്രായം. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉടന്‍ യോഗം വിളിക്കും.
ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവര്‍ണര്‍ നിര്‍ത്തണം. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാ ലിക്കണം. തിരുവനന്തപുരം മേയര്‍ ആര്യ രാജിവെക്കേണ്ടെന്നു താന്‍ പറഞ്ഞിട്ടില്ല. തന്റെ വാക്കുക ള്‍ വളച്ചൊടിക്കുകയായിരുന്നു. വന്‍ അഴിമതി നടത്തിയ മേയര്‍ രാജിവെക്കണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.