പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എന്‍ഐഎ ക ണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് വന്ന ഫണ്ട്കൈകാര്യം ചെയ്തത് റൗഫാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍
പാലക്കാട് : അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫുമായി എന്‍ഐഎ തെളിവെപ്പ് നടത്തുന്നു. റൗഫിനെ എന്‍ഐഎ സംഘം പാല ക്കാട് എസ്പി ഓഫീസിലെ ത്തിച്ചു. പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യമൊ രുക്കിയത് റൗഫ് ആണെന്ന് എന്‍ഐഎ ക ണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശ ത്തു നിന്ന് വന്ന ഫണ്ട്കൈകാര്യം ചെയ്തത് റൗഫാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
നിരോധനത്തിന് മുമ്പും ശേഷവും പിഎഫ്ഐയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപി പ്പിക്കുകയും ചെയ്തു. കൂടാതെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടു ത്താനുള്ള ഗൂഢാലോചന നടത്തി. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നിലവില്‍ റൗഫി നെതിരെ അന്വേഷണം നടത്തുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധയിടങ്ങളിലെത്തിച്ച് റൗഫുമായി തെളിവെടു പ്പ് തുടരുകയാണ്. പാലക്കാട് വിവിധയിടങ്ങളില്‍ ഇന്ന് തെളിവെടുപ്പ് നട ന്നേക്കും. ശ്രീനിവാസന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ആസൂത്രണം നടന്ന ഇടങ്ങളിലും റൗഫിനെ എത്തിച്ച് തെളിവെ ടുപ്പ് നടത്തുമെന്നാണ് വിവരം.പോപ്പുലര്‍ ഫ്രണ്ടി നെ നിരോധിച്ചതിന് പിന്നാലെ റൗഫ് ഒളിവില്‍ പോ യിരുന്നു. ഒളിവിലിരുന്നും സംഘടനാ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന തോടെ ഇയാള്‍ക്കാ യുളള അന്വേഷണവും ശക്തമാക്കിയിരുന്നു. പട്ടാമ്പിയിലെ വീട്ടില്‍ തിരിച്ചെത്തി യതോടെ ഒരാഴ്ച മുന്‍പാണ് റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.