സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാ രമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തങ്ങളുടെ ചോ ദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണത്തിന് തയാറുണ്ടോ എന്ന ചോദ്യം പ്രമേയം തള്ളിയ ശേഷവും സതീശന്‍ ആവര്‍ത്തിച്ചു.
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്ര മേയം തള്ളി. അടിയന്തര പ്രമേയത്തിലുള്ള ചര്‍ച്ച മൂന്നേകാല്‍ മണിക്കൂറോളം നീണ്ടു. പ്രതിപക്ഷ ബഹള ത്തോടെയാണ് ചര്‍ച്ച അവസാനിച്ചത്. തുടര്‍ന്ന് സഭ പിരിഞ്ഞു.
സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍ കി. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന സ്വപ്നാസുരേഷിന്റെ വാക്കുകളാണ് കോണ്‍ഗ്രസിന്റെ വേദവാക്യം. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വപ്ന ജോലി ചെയ്യുന്ന പ്രസ്ഥാനത്തിന് സംഘപരിവാര്‍ ബന്ധമാണുള്ളത്. ഒരു വ്യക്തിയല്ല സ്വപ്നയെ സ ഹായിക്കുന്നത്. പ്രസ്ഥാനവും പരിവാറും ചേര്‍ന്നാണ് അവരെ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ത്. അഭിഭാഷകന്‍, ജോലി, സുരക്ഷ എല്ലാം ഏര്‍പ്പാടു ചെയ്യുന്നതിനു പിന്നില്‍ ഇവരാണ്. ഇത്തരമൊരാള്‍ ആരോപണം ഉന്നയിക്കു ന്നത് സംസ്ഥാനത്തെ പൊതു അന്തരീക്ഷം മലിനമാക്കാനാണ്. അങ്ങനെ വരു മ്പോള്‍ പൊലീസ് കേസെടുക്കും, അന്വേഷിക്കും. അതാണ് ഇപ്പോള്‍ നടക്കുന്നത്. മൊഴി കൊടുക്കാന്‍ ആ രുടെയെങ്കിലും സമ്മര്‍ദമുണ്ടെങ്കില്‍ കണ്ടെത്തണം. അതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേസില്‍ സി ബി ഐ അന്വേഷണത്തിന് തയാറുണ്ടോ എന്ന ചോദ്യം പ്രമേ യം തള്ളിയ ശേഷവും സതീശന്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം കൊണ്ടുവന്നതാണോ സ്വപ്ന സുരേഷി നെ?. മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും കയറി ഇറങ്ങി നടന്ന ആളല്ലേ സ്വപ്ന സുരേഷ്. സ്വന്തം ഓഫീസില്‍ ഏറ്റവും അധികാരങ്ങളുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ വൈകീട്ട് എങ്ങോട്ടാ ണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി ഏതെങ്കിലും ദിവസം അന്വേഷിച്ചിട്ടുണ്ടോ?. എല്ലാ ദിവസവും ഇന്റ ലിജന്‍സ് റിപ്പോര്‍ട്ട് കിട്ടുന്നയാളല്ലേ കേരളത്തിലെ മുഖ്യമന്ത്രി. ഒരുമിച്ച് യാത്ര ചെയ്യുകയും ഒരു മിച്ച് നടക്കുകയും ഒരുമിച്ച് ഉണ്ണുകയും ചെയ്തിരുന്ന അവര്‍ രാത്രി രണ്ടു മണി വരെ രാമായണം വായിക്കു കയായിരുന്നോയെന്ന് സതീശന്‍ ചോദിച്ചു.
സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയായ ശിവശങ്കറിന് അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ പുസ്തകം എഴുതാന്‍ അനുവാദം കൊടുത്തു. ഇതുസംബന്ധിച്ച ചോദ്യത്തിന്, മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തക രോട് ചോദിച്ചത് നിങ്ങള്‍ക്ക് പൊള്ളുന്നുണ്ടോയെന്നാണ്. അതേ കേസിലെ സ്വപ്ന സുരേഷ് കോട തിക്ക് മുമ്പാകെ വെളിപ്പെടുത്തല്‍ നടത്തി. അതിന്റെ പേരില്‍ കലാപാഹ്വാനത്തിന് കേസെടുത്തു. ഒരേ കേസിലെ രണ്ടു പ്രതികള്‍ക്ക് രണ്ടുനീതിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.