തൃശൂര്‍ വല്ലച്ചിറ സ്വദേശികളായ ദീപക്‌മേനോന്‍, ഭാര്യ ഡോ. ഗായത്രി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവെ മറുവാപുല എന്ന സ്ഥലത്താണ് അപകടം
തൃശൂര്‍ : ആഫ്രിക്കയിലെ ബോട്‌സ്വാനയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവദമ്പതികള്‍ മരിച്ചു. തൃശൂര്‍ വല്ലച്ചിറ സ്വദേശികളായ ദീപക്‌മേനോന്‍ (29), ഭാര്യ ഡോ. ഗായത്രി(25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെ (ഇന്ത്യന്‍സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30 ) സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവെ മറുവാപുല എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
ഹൈവേയില്‍ സിഗ്‌നലില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ വേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കു കയായിരുന്നു. ഡ്രൈവറും കാറില്‍ ഉണ്ടായിരു ന്നു. ബോട്‌സ്വാനയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആ ണ് ദീപക്. കഴിഞ്ഞ ഡിസംബറിലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. തുടര്‍ന്ന് ജനുവരി യില്‍ ബോട്‌സ്വാനയിലേക്കെത്തി.
ദീപക് വല്ലച്ചിറ മേലയില്‍ പരേതനായ സുകുമാരന്‍ മേനോന്റെയും റിട്ട.അധ്യാപിക സുശീലയുടെ യും മകനാണ്. എടക്കളത്തൂര്‍ പുത്തന്‍പീടിക നന്ദകുമാറിന്റെയും കണ്ടിയൂര്‍ ഗീതയുടെയും മക ളാണ് ഗായത്രി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.