പാരിസ് : ടെലഗ്രാം സിഇഒ പാവൽ ദുരോവ് ഫ്രാൻസിൽ അറസ്റ്റിലായി. ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ് അറസ്റ്റിലായതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്.ടെലഗ്രാമിന്റെ ക്രിമിനല്‍ ഉപയോഗം നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന തെളിവുകൾ ഏജന്‍സികള്‍ കണ്ടെത്തിയതായാണ് സൂചന.
ലഹരിമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. അസർബൈജാനിലെ ബകുവിൽനിന്നാണ് പാവെൽ ദുരോവ് ഫ്രാൻസിലേക്കെത്തിയത്.
2013ലാണ് പാവെൽ ദുരോവ് ടെലഗ്രാം സ്ഥാപിച്ചത്. സർക്കാർ നിർദേശങ്ങൾ അംഗീകരിക്കാൻ കഴിയാതെ 2014ൽ റഷ്യവിട്ടു. സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാത്തതിന് 2018ൽ റഷ്യയിൽ ടെലഗ്രാം നിരോധിച്ചെങ്കിലും 2021ൽ വിലക്ക് പിൻവലിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.