Breaking News

ആന എഴുന്നള്ളിപ്പിനും മറ്റും കർശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്.

കൊച്ചി : ആന എഴുന്നള്ളിപ്പിനും മറ്റും കർശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മണിക്കൂറുകൾ നീണ്ട എഴുന്നള്ളിപ്പ്, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യൽ, ആവശ്യത്തിനു വിശ്രമം ലഭിക്കാതെ നീണ്ട യാത്രകൾ തുടങ്ങിയവ മൂലം ആനകൾ വലിയ കഷ്ടതകൾ അനുഭവിക്കുന്നു എന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു. കേരള നാട്ടാന പരിപാലന നിയമത്തിന്റെ ഭേദഗതിയിലുള്ള കരട് തയാറാക്കി വരുന്ന സാഹചര്യത്തിൽ ആനകളുടെ കാര്യത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
മതപരമായ ചടങ്ങുകൾക്കു മാത്രമേ ആനകളെ ഉപയോഗിക്കാവൂ എന്നും സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുത് എന്നും റിപ്പോർട്ടിൽ പറയുന്നു. 2 എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിലോ 30 കിലോമീറ്ററിലധികം നടത്തിക്കൊണ്ടോ പോകരുത്. 
ഉത്സവ സമയങ്ങളിൽ ഒരു ദിവസം തന്നെ അനേകം കിലോമീറ്ററുകൾ ആനകളെ കൊണ്ടുപോകാറുണ്ട്. പലപ്പോഴും ഇതു തളർച്ച മൂലമുള്ള ക്ലേശത്തിനും ആവശ്യത്തിന് ഉറക്കം കിട്ടാതിരിക്കാനും ഇത്തരം യാത്രകൾ കാരണമാകാറുണ്ട്. സംസ്ഥാനാനന്തര യാത്രകൾക്കു കർശന വ്യവസ്ഥകൾ വേണം. യാത്രാസമയം ആനകൾക്കു നൽകുന്ന വിശ്രമസമയമായി കണക്കാക്കരുത്. ഓരോ എഴുന്നള്ളിപ്പിനുശേഷവും 24 മണിക്കൂർ വിശ്രമം കർശനമായി അനുവദിക്കണം. 
65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. അസുഖം ബാധിച്ചതോ തളർന്നതോ പരുക്കേറ്റതോ അംഗലവൈകല്യം വന്നതോ മദമിളകിയതോ ആയ ആനകളെ എഴുന്നള്ളിക്കാൻ അനുമതി നൽകരുത്. ആനയ്ക്ക് ആരോഗ്യമുണ്ടെന്നു യാത്ര തുടങ്ങുന്നതിനു 12 മണിക്കൂറിനുള്ളിൽ ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം. രാവിലെ 11നും വൈകിട്ട് 4നും ഇടയിൽ ആനകളെ വാഹനങ്ങളിൽ കൊണ്ടുപോകരുത്. രാത്രി 10നും പുലർച്ചെ 4നും ഇടയിലുള്ള യാത്രയും ഒഴിവാക്കണം. 
5 ആനകളിൽ കൂടുതൽ എഴുന്നള്ളിക്കുന്ന സ്ഥലത്താണെങ്കിൽ‌ 24 മണിക്കൂറെങ്കിലും മുൻപ്  ആനകളെ സ്ഥലത്ത് എത്തിച്ച് മെഡിക്കൽ പരിശോധന അടക്കമുള്ളവ നടത്തുകയും വേണം. എഴുന്നള്ളിപ്പുകൾക്കു നിർത്തുമ്പോൾ ആനകൾ തമ്മിൽ 3 മീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകൾക്കു സമീപത്തുനിന്നു 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണം. ആനകളുടെ അടുത്തുനിന്ന് അഞ്ച് മീറ്ററെങ്കിലും അകലത്തിലേ തീവെട്ടി അനുവദിക്കാവൂ. എട്ടു മീറ്ററിൽ കുറവുള്ള പൊതുവഴികളിൽ കൂടി പ്രദക്ഷിണവും എഴുന്നള്ളിപ്പും അനുവദിക്കരുത്. വെടിക്കെട്ട് നടക്കുന്നുണ്ടെങ്കിൽ അതിന് 100 മീറ്ററെങ്കിലും അകലെ മാത്രമേ ആനകളെ നിർത്താവൂ. 
ആവശ്യമായ സ്ഥലമോ എമർജൻസി എക്സിറ്റോ ഇല്ലാത്ത സ്ഥലങ്ങളിലാണ് എഴുന്നള്ളിപ്പ് എങ്കിൽ ആനകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകണം. സ്ഥലസൗകര്യം, ആനകളും ജനങ്ങളും തമ്മിലും വാദ്യോപകരണങ്ങളും തീവെട്ടിയും അടക്കമുള്ള കാര്യങ്ങൾ എവിടെയായിരിക്കും എന്നതിനും വിശദമായ പദ്ധതിരൂപരേഖ ഉണ്ടായിരിക്കണം. എഴുന്നള്ളിപ്പിനു മൂന്നു ദിവസം മുൻപെങ്കിലും വനംവകുപ്പിന്റെ ഫ്ലൈയിങ് സ്ക്വാഡിന് ഇക്കാര്യങ്ങൾ പരിശോധിക്കാവുന്നതാണ്.തലപ്പൊക്ക മത്സരം, വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവ പാടില്ല. ആനകൾ തല പൊക്കുന്നതു മറ്റൊരു ആനയ്ക്കു മുകളിലുള്ള അധീശത്വം കാണിക്കാനാണ്. എന്നാൽ ഒരു നാട്ടാനയെക്കൊണ്ട് ഇത് നിരന്തരം ചെയ്യിച്ചുകൊണ്ടിരുന്നാൽ ആനകളുടെ അബോധ മനസ്സിനെ അതു ബാധിക്കുകയും അസാധാരണമായ വിധത്തിൽ പെരുമാറുന്നതിനു കാരണമാകുകയും ചെയ്യും. ആനകളോടു ക്രൂരത കാട്ടുന്നുണ്ടോ എന്ന് അറിയിക്കുന്നതിന് ആരാധനാലയങ്ങളിൽ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. 
ഏതെങ്കിലും രോഗത്തിനു ചികിത്സയിലിരിക്കുന്ന ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുത്. ഏതെങ്കിലും കണ്ണിനു കാഴ്ചക്കുറവുണ്ടെങ്കിലും എഴുന്നള്ളിക്കരുത്. ജില്ലാ കമ്മിറ്റി എഴുന്നള്ളിപ്പിന് അനുമതി നൽകുന്നതിനു മുൻപ് ആനയ്ക്ക് ആരോഗ്യമുണ്ടെന്നു മൃഗഡോക്ടർ സാക്ഷ്യപ്പെടുത്തണം. ആനകളെ കൊണ്ടുപോകുന്ന ഓരോ സ്ഥലത്തും ജോലി റജിസ്റ്റർ, യാത്രാ റജിസ്റ്റർ, ഭക്ഷണ റജിസ്റ്റർ എന്നിവ ഒപ്പമുണ്ടാവുകയും അതതു സമയങ്ങളിൽ തന്നെ അവ രേഖപ്പെടുത്തുകയും വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.