എംഎം മണിയെ വിമര്‍ശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയെ സംരക്ഷിക്കേ ണ്ട ബാധ്യതയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആനി രാജയുടെ നടപടി പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ലെന്ന് കാനം പറഞ്ഞു. കാനം രാജേന്ദ്രന് എതിരെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന നേതൃത്വം തിരു ത്തല്‍ ശക്തിയാകുന്നില്ലെന്നും ആനി രാജയെ മണി അധിക്ഷേപിച്ചപ്പോള്‍ മിണ്ടാതിരു ന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം: എംഎം മണിയെ വിമര്‍ശിച്ച സിപിഐ ദേശീയ നേതാവ് ആനി രാജയെ സംരക്ഷിക്കേ ണ്ട ബാധ്യതയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രന്‍. ആനി രാജയുടെ നടപടി പാര്‍ട്ടി നി ലപാടിന് ചേര്‍ന്നതല്ലെന്ന് കാനം പറഞ്ഞു. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ ശനങ്ങള്‍ക്ക് മറുപടി പ റയവെയാണ് കാനം ആനി രാജയ്ക്ക് എതിരെ പരാമര്‍ശം നടത്തിയത്.
സ്ത്രീവിരുദ്ധ പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ എം എം മണി ആനി രാജയെ അധിക്ഷേപിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം പ്രതിരോധിച്ചില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ ന്നിരുന്നു. ഇതിന് മറുപടി പറയുകയാ യിരുന്നു കാനം.ആനി രാജയുടെ പ്രതികരണം പാര്‍ട്ടി നിലപാടിന് ചേര്‍ന്നതല്ല. സംസ്ഥാന ഘടകവുമായി ആലോചിച്ചു വേണമായിരു ന്നു പ്രതികരണം. ചര്‍ച്ച ചെയ്യാതെ ഉന്നയിച്ച വിമര്‍ശനത്തില്‍ പ്രതികരിക്കേ ണ്ടതില്ല. ഇത്തരം പ്രതികരണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ദേശീയ എക്സിക്യൂട്ടീവിന് കത്ത് നല്‍കിയെന്നും കാനം പറഞ്ഞു.
‘മണിയുമായുള്ള പ്രശ്നത്തില്‍ ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാന നേതൃത്വത്തിന് ഇല്ല. അവരുടെ പ്രതികരണം സംസ്ഥന നേതൃത്വവുമായി ആലോചിച്ചല്ലെന്നും കാനം പറഞ്ഞു’. എല്‍ദോ എ ബ്രഹാം എഐവൈഎഫ് സമരത്തിന് പോകേണ്ട കാര്യം ഇല്ലായിരുന്നു. നിമിഷ രാജുവിന്റെ വിഷയ ത്തില്‍ സാധാരണ വിദ്യാര്‍ഥി സംഘട്ടനം മാത്രമാണ് നടന്നത്. എസ്‌സി,എസ്ടി ആക്ട് അനുസരിച്ചു കേസ് കൊടുക്കുന്ന കാര്യം പാര്‍ട്ടി അറിഞ്ഞിട്ടില്ല. രണ്ട് എസ്എഫ്‌ഐക്കാരുടെ ജോലി നഷ്ടപ്പെടും എന്ന സാഹ ചര്യത്തിലാണ് കേസുമായി മുന്നോട്ടു പോകണ്ട എന്ന് പാര്‍ട്ടി പറഞ്ഞതെന്നും കാനം വ്യക്തമാക്കി.
കാനം രാജേന്ദ്രന് എതിരെ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന നേതൃ ത്വം തിരുത്തല്‍ ശക്തിയാകുന്നില്ലെന്നും ആനി രാജയെ മണി അധിക്ഷേപിച്ചപ്പോള്‍ മിണ്ടാതിരുന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.നേരത്തെയും ആനി രാജയുടെ പ്രതികരണങ്ങള്‍ക്ക് എതിരെ കാനം രംഗത്തു വന്നിരുന്നു. കേരള പൊലീ സില്‍ ആര്‍എസ്എസ് സാന്നിധ്യമുണ്ടെന്ന ആനിയുടെ പരാമര്‍ശത്തിന് എതി രെ രംഗത്തുവന്ന കാനം, പ്രതികരണങ്ങള്‍ സംസ്ഥാന നേതൃത്വുമായി ആലോചിച്ച് നടത്തണമെന്ന് നില പാടെടുത്തിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.