Kerala

ആധാരം രജിസ്റ്റര്‍ ചെയ്യുന്നതോടൊപ്പം പോക്കുവരവിനും സൗകര്യം ; വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പ് തിരിച്ചറിയുക

ഭൂമി പോക്കുവരവിനായി വില്ലേജില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ വില്ലേജ് ഉദ്യോഗസ്ഥരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക. ആധാരം ചെയ്യുന്ന തോ ടൊപ്പം തന്നെ പോക്കുവരവും ഓണ്‍ലൈനായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുര്‍ഘടം പിടിച്ച പരിപാടി അവ സാനിച്ചിരിക്കുകയാണ്

തിരുവനന്തപുരം : ആധാരം ചെയ്യുന്നതോടൊപ്പം തന്നെ പോക്കുവരവും ഓണ്‍ലൈനായി സര്‍ക്കാര്‍ നട പ്പിലാക്കിയിരിക്കുന്നു. ഇതിലൂടെ പോക്കുവരവ് എന്ന് ദുര്‍ഘടംപിടിച്ച പരിപാടി അവസാനിച്ചിരിക്കുക യാണ്. ഭൂമി പോക്കുവരവിനായി വില്ലേജില്‍ കയറിയിറങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ വില്ലേജ് ഉദ്യോഗ സ്ഥരുടെ തട്ടിപ്പിന് ഇരയാകാതിരിക്കാനും ശ്രദ്ധിക്കുക.

ആധാരം ചെയ്യുമ്പോള്‍ വില്ലേജിലെ തണ്ടപ്പേര് അക്കൗണ്ടില്‍ കരം അടവ് പ്രകാരമുള്ള വസ്തു ഉണ്ടോ എ ന്ന് സബ് രജിസ്ട്രാര്‍ക്ക് ബോധ്യം വരുന്നതിനായി R.O.R (Record of Rights) സര്‍ട്ടിഫിക്കറ്റ് വില്ലേജില്‍ നി ന്നും വാങ്ങണം എന്ന നിബന്ധനയുണ്ട്. R.O.R സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നൂറ് രൂപ ഫീസ് കൊടുത്താല്‍ മതി. അതിന് വില്ലേജില്‍ നി ന്നും രസീത് കിട്ടും. അല്ലാതെ വേറേ ഒരു രൂപ പോലും ചെലവാക്കേണ്ടതില്ല.

വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ 5 മിനിറ്റിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് കൊടുക്കാവുന്നതേയുള്ളൂ. എന്നാല്‍ വസ്തു പരിശോധിക്കണം,അളക്കണം, പ്രമാണങ്ങള്‍ പരിശോ ധിക്കണം തുടങ്ങിയ അനാവശ്യ കാര്യങ്ങള്‍ പറഞ്ഞു ജനങ്ങളെ ബുദ്ധിമുട്ടിച്ച് പണം തട്ടിയെടുക്കുന്ന താണ് പുതിയ തന്ത്രം. ആധാരം ചെയ്യുവാനു ള്ള ആരും R.O.R. സര്‍ ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി കൊടുക്കരുത്. അങ്ങനെ കൊടുത്താല്‍ ഇത് ഒരു പുതിയ കൈക്കൂലി സമ്പ്രദായത്തിന് വഴിയൊരുക്കും.

ആധാരം സ്വയം എഴുതുക ; റജിസ്‌ട്രേഷന്‍ വകുപ്പിന്റെ
19 തരം ആധാരങ്ങളുടെ പകര്‍പ്പുകള്‍

ആധാരം സ്വയം എഴുതി റജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ സംസ്ഥാനത്ത് ആകെ 200 പേര്‍ മാത്രമേ ഈ സൗകര്യം ഉ പയോഗിച്ചിട്ടുള്ളൂ എന്ന വസ്തു ത പുതിയതിനെ സ്വീകരിക്കാന്‍ ആളുകള്‍ക്കുള്ള മടിയും യാഥാസ്ഥിക മനോഭാവവും ആണു കാ ണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് വെച്ചാല്‍ പരമ്പാരഗത ആധാരമെഴുത്തുകാരെ പോ ലെ പരത്തി എഴുതുകയൊന്നും വേണ്ട. കേരള റജിസ്‌ട്രേഷന്‍ വകുപ്പിന്റെ സൈറ്റില്‍ 19 തരം ആധാ രങ്ങളുടെ കോ പ്പിയുണ്ട്. അത് പിഡിഎഫ് ആയി ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പ്രസക്ത ഭാഗങ്ങള്‍ പൂരിപ്പിക്കുക മാത്രമേ വേണ്ടൂ. അതുമായി റജിസ്ട്രാഫീസില്‍ പോയി ആധാരം റജിസ്റ്റര്‍ ചെയ്യാം.

പുരിപ്പിക്കാന്‍ അറിയില്ലെങ്കില്‍ ആരെക്കൊണ്ടെങ്കിലും പൂരിപ്പിച്ചാല്‍ മതി. ആധാരമെഴുത്തുകാര്‍ തന്നെ വേണമെന്നില്ല. ആധാരമെഴുത്തുകാരെ കൊണ്ട് പൂരിപ്പിക്കുകയാണെങ്കില്‍ തന്നെ പൂരിപ്പി ക്കുന്നതിനുള്ള ഒരു ചെറിയ പ്രതിഫലം കൊടുത്താല്‍ മതി. പഴയത് പോലെ ആധാരത്തില്‍ കാണി ക്കുന്ന വിലയുടെ ശതമാനക്കണക്കില്‍ പതിനായി രങ്ങള്‍ കൊടുക്കേണ്ടതില്ല. ഒരു ഫോം പൂരിപ്പി ക്കാന്‍ എത്ര കൊടുക്കാമോ അത്രയേ വേണ്ടൂ.

ആധാരമെഴുത്ത് എന്നത് ഒരു ഫോം പൂരിപ്പിക്കലായി ലഘൂകരിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത സമൂഹം ഇനിയും മനസ്സിലാക്കിയിട്ടില്ല. ആധാരമെഴുത്തുകാരന്‍ ആര്‍ക്കും മനസ്സിലാകാത്ത തര ത്തില്‍ നീട്ടി വളച്ചു എഴുതുന്നതിനേക്കാളും ആധികാരികമായ എഴുത്ത് സര്‍ക്കാരിന്റെ റജിസ്‌ട്രേ ഷന്‍ വകുപ്പിന്റെ സൈറ്റില്‍ ഉള്ള ഫോം പൂരിപ്പിക്കുന്ന താണ്.ആധാരത്തിന്റെ ഫോം പൂരിപ്പിച്ചു കൊടുക്കുന്നതിനുള്ള  ന്യായമായ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് പൂരിപ്പിച്ചുകൊടുക്കാനും ആധാര മെഴുത്തുകാരന്‍  തയ്യാറാകണം. എല്ലാ രംഗത്തും കമ്പ്യൂട്ടറൈസെഷന്‍ എന്നത് കാലത്തിന്റെ അനിവാര്യതയാണു. ആര്‍ക്കും തൊഴിലോ പ്രതിഫലമോ ഇത് മൂലം നഷ്ടമാകുന്നില്ല. കൊള്ളയും അഴിമതിയും ക്രമേണ ഇല്ലാതാകും എന്നേയുള്ളൂ.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.