ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീ ഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്.സ്‌കൈറൂട്ട് എയ റോസ്പേസ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിക്രം എസ് സൗണ്ടിംഗ് റോക്കറ്റാണ് വിക്ഷേപിച്ചത്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-സബോര്‍ബിറ്റല്‍ (വി കെ എസ്) ഐ എസ് ആര്‍ ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് രാവിലെ 11.30നായിരുന്നു വിക്ഷേപണം. വിദേശ ഉപഭോക്താക്കളുടെ ഉള്‍പ്പെടെ മൂന്ന് പേലോ ഡുകളാണ് റോക്കറ്റ് ബഹിരാകാശത്ത് എത്തി ച്ചത്. വിക്ഷേപണം വിജയകരാമയെന്നും നേരത്തെ നിശ്ചയിച്ചതു പ്രകാരമാണ് വിക്ഷേപണത്തിന്റെ ഓരോ ഘട്ടങ്ങളും പിന്നിട്ടതെന്ന് ഇന്‍സ്‌പേസ് ചെ യര്‍മാന്‍ ഡോ. പവന്‍കുമാര്‍ ഗോയങ്ക അറിയിച്ചു.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്‌കൈറൂട്ട് എയ്റോസ്പേസ് പ്രൈവറ്റ് ലിമി റ്റഡ് (എസ്എപിഎല്‍) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്ത ത്. ഏകദേശം 545 കിലോ ഗ്രാം ഭാരമുള്ള ഒറ്റ-ഘട്ട സ്പിന്‍-സ്റ്റെബിലൈസ്ഡ് സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റാണ് ഇത്. 120 കിലോ മീറ്റര്‍ ഉയരത്തില്‍ പോയി ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച ശേഷം റോക്കറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ പതി ച്ചു. വിക്ഷേപണത്തിന്റെ ആകെ ദൈര്‍ഘ്യം വെറും 300 സെക്കന്‍ഡായിരുന്നു. ഇതൊരു പരീക്ഷണ വിക്ഷേപണമായിരുന്നു. ഇത് വിജയിച്ചതോടെ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് വി ക്ഷേപണത്തിന്റെ കാര്യത്തില്‍ ലോകത്തെ മുന്‍നിര രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും ഉള്‍പ്പെട്ടു.
റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിനായി ഐഎസ്ആര്‍ഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാര്‍ട്ടപ്പാണ് സ്‌കൈറൂട്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, പ്രരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൈറൂട്ട് എയ്റോസ്പേസിന്റെ കന്നി ദൗത്യം കൂടിയാണിത്.
വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 15ന് വിക്ഷേപിക്കാനായി രുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തീയതിയും സമയ വും മാറ്റുകയായിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.