Home

ആദിശങ്കറിന് രണ്ടാം ജന്മം: ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ചെമ്പ് ഗ്രാമം

സൂപ്പല്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയു ടെ ശസ്ത്രക്രിയ പൂര്‍ണമായും സൗജന്യമായി നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ നന്ദി പറയുകയാണ്. ‘ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക്.. നന്ദി.. ഒരായിരം നന്ദി.

കൊച്ചി: സൂപ്പല്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കര്‍ എന്ന കുട്ടിയുടെ ശസ്ത്ര ക്രിയ പൂര്‍ണമായും സൗജന്യമായി നടത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ചെമ്പ് ഗ്രാമം ഒന്നാകെ നന്ദി പറയുകയാണ്. ‘ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക്.. നന്ദി.. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ ഫേസ്ബുക്കിലുള്‍പ്പെടെ ചെമ്പ് നിവാസികള്‍ നന്ദി രേഖപ്പെടുത്തിയത്.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ വഴി പതിനാറ് വര്‍ഷമായി ആദി ശങ്കര്‍ അ നുഭവിച്ച് വന്നിരുന്ന ദുരിതജീവിതത്തിന് അറുതിയായി. എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദി ശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുത്തത് ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി എന്ന സന്നദ്ധ സംഘടനയാാണ്.

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദു ല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാ ണ് ‘വേഫെറര്‍ ട്രീ ഓഫ് ലൈഫ്’. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള, സന്നദ്ധ സം ഘടനയായ കൈറ്റ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉട്ടോപ്യ എന്ന സൊസൈറ്റിയിം ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒപ്പം നില്‍ക്കുന്നുണ്ട്.

ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ, കേരളത്തി ലെ ആസ്റ്റര്‍ മെഡ്സിറ്റി കൊച്ചി, ആസ്റ്റര്‍ മിംസ് കാലിക്കറ്റ്, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, ആസ്റ്റര്‍ മിംസ് ക ണ്ണൂര്‍, ആസ്റ്റര്‍ മദര്‍ ഹോസ്പിറ്റല്‍ അരീക്കോട് എന്നിവിടങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലെ പരിചയ സമ്പന്നരായ ക്ലിനിക്കല്‍ ലീഡു കളുടെ മേല്‍നോട്ടത്തില്‍ ചികിത്സ ലഭ്യമാകും.

ലിവര്‍ ആന്‍ഡ് കിഡ്നി ട്രാന്‍സ്പ്ലാന്റ്, ബോണ്‍മാരോ ആന്‍ഡ് സ്‌റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയ, ഓര്‍ത്തോപീഡിക്സ്, ന്യൂറോ സര്‍ജറി, യൂറോളജി എന്നിങ്ങനെ ചികിത്സാച്ചെലവേറിയ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കും ഈ പദ്ധതിയിലൂടെ സര്‍ജറി ലഭ്യമാകും. ചികിത്സയുടെ ഭാഗമായി നിര്‍ധനരായ കുട്ടികളു ടെ അധികച്ചിലവും ആ സ്റ്റര്‍ ഹോസ്പിറ്റലുകള്‍ വഹിക്കും. കേരളത്തിലുടനീളമുള്ള കലാകാരന്മാര്‍ക്ക് അവ രുടെ സര്‍ഗാത്മക കഴിവുകളെ പ്രദര്‍ശിപ്പിക്കാനും പരിപോഷിപ്പിക്കാനുമുള്ള അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട സംഘടന 200 കോളേജുകളില്‍ ആര്‍ട്ടിസ്റ്റ് കമ്മ്യൂണിറ്റി രൂപീകരി ക്കുകയാണ്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.