Breaking News

ആദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടി; ജെപിസി അന്വേഷണം പ്രഖ്യാപിക്കണം: രാഹുല്‍

അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപന ങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേ പം നടത്തിയെന്നാണ് ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊ ജക്ടിന്റെ (ഒസിസിആര്‍പി) കണ്ടെത്തല്‍

മുംബൈ: ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണത്തില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്കെതിരായ റിപ്പോര്‍ട്ട് രാജ്യത്തിന് തിരിച്ചടിയെന്നും ജി20 യോഗം നടക്കാനിരിക്കെ ഇ ന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്നും രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷ കൂട്ടായ്മയായ ‘ഇന്ത്യ’യുടെ മൂ ന്നാമത്തെ യോഗം മുംബൈയില്‍ ആരംഭിക്കുന്നതിന് മുന്‍പ് മാ ധ്യമങ്ങളെ കാണുകയായിരുന്നു രാഹു ല്‍. മൗറിഷ്യസില്‍ നിന്ന് സുതാര്യമല്ലാത്ത നിക്ഷേപം അദാനി ഓ ഹരികളിലേക്ക് എത്തിയെന്നും അദാനി കു ടുംബവുമായി ബന്ധമുള്ളവരില്‍ നിന്നാണ് ഇതെന്നുമുള്ള ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രൊജക്ടിന്റെ ആരോപണത്തില്‍ ആരുടെ പ ണമാണിതെന്ന് ചോദിച്ച രാഹുല്‍ ഗാന്ധി, എന്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണത്തി ന് തയാറാകുന്നില്ലെന്നും ചോദിച്ചു. അദാനി കു ടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നി ക്ഷേപക സ്ഥാപനങ്ങള്‍ വഴി അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേ പം നടത്തിയെന്നാണ് ഒസിസിആര്‍പിയുടെ കണ്ടെത്തല്‍.

ഇതിന് പിന്നിലെ സൂത്രധാരന്‍ ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയാണ്. മറ്റു രണ്ടു പേ ര്‍ കൂടിയുണ്ട്. ഒരാള്‍ നാസിര്‍ അലി ഷബാന്‍ അഹ്ലിയും മറ്റൊരാള്‍ ചാങ് ചുങ് ലിംഗ് എന്ന ചൈനീസ് പൗ രനും. ഇവിടെ രണ്ടാമത്തെ ചോദ്യം ഉയര്‍ന്നുവരുന്നു ഈ വിദേശ പൗരന്മാരുടെ പങ്ക് സംബന്ധിച്ച്. ഇന്ത്യ യുടെ താല്‍പര്യം പ്രധാനമെന്ന് പറയുമ്പോള്‍ ചൈനീസ് പൗരന്റെ പങ്കെന്ത്?’- രാഹുല്‍ ചോദിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.