ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയെ മര്‍ദ്ദിക്കുകയും, തീപ്പെട്ടി എടുത്ത് നല്‍കുകയും ചെയ്തതിന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടു ത്തിരിക്കുന്നത്
തിരുവനന്തപുരം : ഭര്‍തൃവീട്ടില്‍ യുവതി തീകൊളുത്തി മരിച്ച സംഭവത്തില്‍ മുന്‍ സൈനികനായ ഭര്‍ ത്താവ് അറസ്റ്റില്‍. വെള്ളയാണി സ്റ്റുഡിയോ റോഡ് പ്ലാങ്കാമുക്ക് നന്ദാഭ വനത്തില്‍ എസ് ബിജുവിനെ (46) യാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യ ചെയ്യാന്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ഭാര്യയെ മര്‍ദ്ദിക്കുകയും, തീ പ്പെട്ടി എടുത്ത് നല്‍കുകയും ചെയ്തതിന് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കു ന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ അംബുജ വിലാസ ത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ(38)യാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവുമായി വഴക്ക് ഉണ്ടാവുകയും തുടര്‍ന്ന് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു. എ ന്നാല്‍ ഭാര്യയെ പിന്തിരിപ്പി ക്കാന്‍ ശ്രമിക്കാതെ അവരെ ബിജു മര്‍ദ്ദിക്കുകയായിരുന്നു.
മകളുടെ മൊഴി നിര്‍ണായകമായി
മകളുടെ മൊഴിയാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് യുവതി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു. പിന്തിരിപ്പിക്കുന്നതിന് പകരം മര്‍ദ്ദിക്കുകയും തീപ്പെട്ടി എടുത്ത് കൊടുക്കുകയും ചെയ്തു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മകളാണ് വിവരങ്ങള്‍ പുറംലോകത്ത് എത്തിച്ചത്. മകള്‍ മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. ആത്മഹത്യയ്ക്കു പ്രേരിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും തീകൊളുത്താന്‍ ബിജു തന്നെയാണു തീപ്പെട്ടി യെടുത്തു കൊടുത്തതെന്നും പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.