മുംബൈ : പ്രമുഖ ആണവ ശാസ്ത്രജ്ഞൻ ഡോ.ആർ.ചിദംബരം (88) അന്തരിച്ചു. രാജസ്ഥാനിലെ പൊഖ്റാനിൽ 1974, 1998 വർഷങ്ങളിൽ നടത്തിയ ആണവ പരീക്ഷണത്തിൽ നിർണായക പങ്കുവഹിച്ചു. അറ്റോമിക് എനർജി കമ്മിഷന്റെ ചെയർമാനായിരുന്നു. കേന്ദ്രസർക്കാരിന്റെ പ്രിന്‍സിപ്പൽ സയന്റിഫിക് അഡ്വൈസറായും സേവനമനുഷ്ഠിച്ചു. രാജ്യം പത്മവിഭൂഷൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
1974ലെ പൊഖ്റാൻ ആണവ പരീക്ഷണത്തിനു നേതൃത്വം നൽകിയതിനെ തുടർന്ന് അമേരിക്ക ചിദംബരത്തിനു വീസ നിഷേധിച്ചു. സാങ്കേതിക വിദ്യകൾ വിദേശത്തുനിന്ന് വാങ്ങുന്നതിനോട് ചിദംബരത്തിന് എതിർപ്പായിരുന്നു. നൂതന സാങ്കേതിക വിദ്യകൾ രാജ്യത്ത് വികസിപ്പിക്കണമെന്ന കാഴ്ചപ്പാടായിരുന്നു. ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡിആർഡിഒയുമായി സഹകരിച്ച് 1998ലെ പൊഖ്റാൻ പരീക്ഷണത്തിനുള്ള ഉപകരണങ്ങൾ നിർമിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.