Breaking News

ആജൽ കെഫാ ചാംപ്യൻസ് ലീഗ്; ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം.

ദുബായ് : ആജൽ കെഫാ ചാംപ്യൻസ് ലീഗ് നാലാം സീസണ് ദുബായ് ഖിസൈസ് സ്റ്റാർ സ്കൂളിലെ അൽ ഐൻ ഫാം സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം. ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളെ സാക്ഷിനിർത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഫുട്ബോൾ താരം ആസിഫ് സഹീർ, ചൈനയുടെ മുൻ മിസ് ഏഷ്യ ടിയാൻയു സങ്ക് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരസൂചകമായി മൗനപ്രാർഥനയോടു കൂടിയായിരുന്നു തുടക്കം. സമൂഹത്തിൽ വിഷമം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെഫാ കെയറിന്‍റെ ഭാഗമായി ഒരു കുടുംബത്തിന് വീട് വച്ചു കൊടുക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസിഡന്റ് ജാഫർ ഒറവങ്കര പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി സന്തോഷ്‌ കരിവെള്ളൂർ, ആസിഫ് സഹീർ, ഈസ അനീസ്, സിറാജുദ്ദീൻ മുസ്തഫ, ബെറ്റ്സി വർഗീസ്, അജ്മൽ ഖാൻ, ടിയാൻയു സങ്ക് മുതലായവർ പ്രസംഗിച്ചു. തുടർന്ന് ട്രോഫി ആർ.കെ. റഫീഖ്, ആസിഫ് സഹീർ, നിസാർ തളങ്കര, , ആജൽ സിറാജുദ്ദീൻ, ജാഫർ ഒറവങ്കര തുടങ്ങിയവർ ചേർന്ന് അനാഛാദനം ചെയ്തു. കെഫയുടെ മുൻ ഭാരവാഹികൾ, നിലവിലെ സെക്രട്ടറി, ട്രഷറർ സ്പോൺസർമാർ, മുഹ്സി ബാലി, റഹീമ ഷാനിദ് തുടങ്ങിയവരും പങ്കെടുത്തു.

ചെണ്ടമേളം, കോൽക്കളി തുടങ്ങിയ കലാരൂപരിപാടികളും അരങ്ങേറി.
ജീ സെവൻ അൽ ഐനും ടുഡോ മാർട്ട് എഫ് സിയും തമ്മിലുള്ള ഉദ്ഘാടന മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. തുടർന്ന് കോസ്റ്റൽ ട്രിവാൻഡ്രം – ആർക്കെ എഫ്സി മത്സരവും സോക്കർ എഫ് സി– മാസ് ഷാർജ പോരാട്ടവും 1–1ന് സമയനിലയിൽ പിരിഞ്ഞു. ബിൻ മൂസ– കേയൻസ് വിഎഫ് സി( (3-0), എച്എസ്കെ കാഞ്ഞങ്ങാട് – അറക്കൽ എഫ് സി(2-1), കെ ഫോർ കട്ടൻ എഫ് സി –വയനാട് എഫ് സി( 3-1) തുടങ്ങിയവയാണ് തുടർന്നു നടന്ന മത്സരഫലങ്ങൾ. ഷാഹിദ് അൻവർ(മോട്ടിഫ് ഇന്റീരിയർ ജി സെവൻ അൽ ഐൻ), അംജദ് ഫാറൂഖ്(ആർകെ എഫ് സി) ബിബിൻ ബിനോയ്(അൽ അമീൻ ഗ്രൂപ്പ് മാസ്), സഞ്ജയ് ലാൽ(ബിൻ മൂസ ഗ്രൂപ്പ്), സിയാദുൽ അഷ്‌ക്കർ(സക്സസ് പോയന്റ് കോളജ്), മുഹമ്മദ് അഫ്താബ്(കെ ഫോർ കട്ടൻ മാഞ്ചസ്റ്റർ എഫ് സി) എന്നിവരാണ് ഒന്നാം ദിവസത്തെ മത്സരങ്ങളിലെ മാൻ ഓഫ് ദ് മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.