Breaking News

ആജീവനാന്ത ഗോൾഡൻ വീസയെന്ന വ്യാജവാദം: മാപ്പ് പറഞ്ഞ് റയാദ് ഗ്രൂപ്പ് പദ്ധതി പിന്‍വലിച്ചു

ദുബായ് ∙ “ആജീവനാന്ത ഗോൾഡൻ വീസ” നേടാൻ വൻ ഫീസ് അടച്ച് യുഎഇ വരാതെ തന്നെ ഇന്ത്യയിലോ ബംഗ്ലദേശിലോ നിന്ന് അപേക്ഷിക്കാമെന്ന് പ്രചരിപ്പിച്ചതിൽ മാപ്പ് പറഞ്ഞു ദുബായിലെ റയാദ് ഗ്രൂപ്പ് രംഗത്ത്. ഇതു സംബന്ധിച്ചുണ്ടായ ആശയകുഴപ്പങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് കമ്പനി ഖലീജ് ടൈംസിന് പ്രസ്താവന നൽകിയിരിക്കുന്നത്.

യുഎഇയുടെ ഗോൾഡൻ വീസയ്ക്ക് ആവശ്യമായ മാർഗനിർദേശം മാത്രമാണ് നൽകാൻ കമ്പനി ശ്രമിച്ചതെന്നും, അതുമായി ബന്ധപ്പെട്ട ആശയകുഴപ്പങ്ങൾ ജനങ്ങളിലുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുകയും ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തപരമായ സമീപനമാണ് സ്വീകരിക്കുകയെന്നും റയാദ് ഗ്രൂപ്പ് വ്യക്തമാക്കി.

“ഒരു ലക്ഷം ദിർഹം ഫീസ് നൽകിയാൽ ആജീവനാന്ത ഗോൾഡൻ വീസ ലഭിക്കും” എന്ന നിലയിൽ നടത്തിയ പ്രചാരണം വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വ്യക്തമാക്കിയതോടെയാണ് കമ്പനി പരസ്യമായി പ്രതികരിച്ചത്.

“ഗോൾഡൻ വീസ അനുവദിക്കുന്നതിന്റെ പൂര്‍ണ്ണ അധികാരവും യുഎഇ സര്‍ക്കാരിനാണ്. നിയമപരമായ മാർഗ്ഗങ്ങൾ വഴി അപേക്ഷിക്കാനുള്ള മാർഗനിർദേശമത്രെ ഞങ്ങൾ നൽകാൻ ശ്രമിച്ചതായിരുന്നു,” റയാദ് ഗ്രൂപ്പ് വിശദീകരിച്ചു.

ഇതേ തുടർന്ന്, ഗോൾഡൻ വീസയ്‌ക്ക് ബന്ധപ്പെട്ട ഉപദേശ-മാർഗനിർദേശ പദ്ധതിയെ കമ്പനി പൂര്‍ണമായി പിന്‍വലിച്ചതായും അറിയിച്ചു.

വിവാദത്തിൽ ചൂണ്ടിക്കാട്ടപ്പെട്ട VFS ഗ്ലോബലിന്റെ ഇടിഎം സർവീസസ്, റയാദ് ഗ്രൂപ്പിനോട് സഹകരിച്ചത് താൽപര്യമുള്ളവരുടെ വിവരങ്ങൾ കൈമാറുക എന്നതിൽ മാത്രമാണെന്ന് വ്യക്തമാക്കി. “വിസ നടപടികളിലോ പ്രോസസ്സിംഗിലോ ഞങ്ങൾക്ക് പങ്കില്ല. അതിനുള്ള മുഴുവൻ ഉത്തരവാദിത്തവും റയാദ് ഗ്രൂപ്പിനായിരുന്നു,” എന്നായിരുന്നു അവരുടെ വിശദീകരണം.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.