ദുബൈ: ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം. സംരംഭങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന പിന്തുണയാണ് സൂചികയിൽ പ്രതിഫലിച്ചത്.ലോകത്തുടനീളമുള്ള സംരംഭങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് മോണിറ്റർ അഥവാ ജെം റിപ്പോർട്ടിലാണ് യുഎഇ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. 56 രാജ്യങ്ങളിൽ നിന്നാണ് യുഎഇ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ജെമ്മിലെ പതിമൂന്ന് പ്രധാന സൂചികകളിൽ പതിനൊന്നിലും യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കി.
സംരംഭങ്ങൾക്ക് നൽകുന്ന ധനസഹായം, ഗവൺമെന്റ് പിന്തുണ, നികുതി-ബ്യൂറോക്രസി എന്നിവയുമായി ബന്ധപ്പെട്ട നയങ്ങൾ, ഗവൺമെന്റ് മുൻകൈയെടുത്തു നടത്തുന്ന സംരംഭങ്ങൾ, വിദ്യാലയങ്ങളിലെ ഓൺട്രപ്രണർഷിപ്പ് എജ്യുക്കേഷൻ, സംരംഭകത്വവുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക മാനദണ്ഡങ്ങൾ തുടങ്ങിയവയാണ് ജെം പഠനവിധേയമാക്കിയത്.
ഗവൺമെന്റ് സ്വീകരിക്കുന്ന വ്യവസായ സൗഹൃദനയം യുഎഇയുടെ സംരംഭകത്വ പരിതസ്ഥിതിയെ പുഷ്ടിപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളർച്ചയ്ക്കായി എട്ട് ബില്യൺ യുഎസ് ഡോളറാണ് അടുത്ത കാലങ്ങളിൽ ഗവൺമെന്റ് നീക്കിയിരുത്തിയത്. നൂറു ശതമാനം വിദേശ ഉടമസ്ഥതയും നേരിട്ടുള്ള വിദേശനിക്ഷേപവും സംരംഭകത്വത്തെ ശക്തിപ്പെടുത്താൻ സഹായകരമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.