Kerala

ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ളവസ്തു ; അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്ക്കരിക്കും : സിറ്റി പൊലീസ് കമ്മീഷണര്‍

എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍.പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്

തിരുവനന്തപുരം: എകെജി സെന്ററില്‍ ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍.പ്രാഥമിക അന്വേഷണത്തിലാണ് പട ക്കം പോലുള്ള വസ്തുവാണെന്ന് മനസ്സി ലായത്. പരിശോധന നടന്നു വരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ബൈക്കിലെത്തി യ ആളാണ് ഇന്നലെ രാ ത്രി എ.കെ.ജി സെന്ററിനുനേരെ ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യ ങ്ങളില്‍ നിന്ന് വ്യക്തമാണ്.

വണ്ടിയുടെ നമ്പരോ ബോംബ് എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തില്‍ വ്യക്തമല്ല. ആക്രമ ണ സമയത്ത് പ്രധാന ഗേറ്റില്‍ പൊലീസുണ്ടായിരുന്നെന്ന് ഓഫിസ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് കമ്മിഷണര്‍ അറിയിച്ചു. കന്റോണ്‍മെന്റ് എ.സിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി.

എ കെ ജി സെന്ററില്‍ ഇന്നലെ രാത്രിയുണ്ടായ ബോംബാക്രമണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്ക്കരിച്ചേക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ ണറുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്ക്കരിച്ച് അന്വേഷിക്കുക. ആക്രമണത്തില്‍ പോലീസ് എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ജീപര്യന്തം തടവ് ലഭിക്കാവുന്ന വകുപ്പാണിത്.

ബൈക്കിലെത്തിയ പ്രതിക്കായി നഗരത്തില്‍ വ്യാപക പരിശോധന നടക്കുകയാണ്. ചില സൂചനകള്‍ ലഭി ച്ചെന്നും പൊലീസ് പറയുന്നു. പ്രതിയിലേക്കെത്താനായി എ കെ ജി സെന്ററിന് സമീപത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവ സ്ഥല ത്ത് ഫോറന്‍സിക് പരിശോധന നടത്തി. വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീ ഷ്ണര്‍ അറിയിച്ചു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.