Kerala

ആകാശ് തില്ലങ്കേരിയും കൂട്ടാളിയും സെന്‍ട്രല്‍ ജയിലില്‍ ; ഇനി ആറു മാസം കരുതല്‍ തടങ്കല്‍

ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചതോടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴിയേ ണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേ സുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതിരായുള്ളത്

കണ്ണൂര്‍: കഴിഞ്ഞ ദിവസം കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ തലവന്‍ ആകാശ് തില്ല ങ്കേരിയേയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും കണ്ണൂര്‍ സെന്‍ട്ര ല്‍ ജയിലില്‍ എത്തിച്ചു. പുലര്‍ച്ചെ നാ ലുമണിക്കാണ് ഇരുവരെയും ഇവിടെ എത്തിച്ചത്.

ആകാശും ജിജോയും സ്ഥിരം കുറ്റവാളിയാണെന്ന പൊലിസ് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ അംഗീകരിച്ചതോ ടെ ഇനി ആറു മാസത്തേക്ക് ഇരുവരും കരുതല്‍ തടങ്കലില്‍ കഴി യേണ്ടി വരും. ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളുണ്ട്. 23 കേസുകളാണ് ജിജോ തില്ലങ്കേരിക്ക് എതി രായുള്ളത്. ഇരുവരേയും വിയ്യൂരിലേക്ക് മാറ്റുമെന്നും ഷുഹൈബ് വധം പാര്‍ട്ടി ആഹ്വാന പ്രകാരം താന്‍ നടത്തിയതാണെന്ന തരത്തില്‍ ആകാശിന്റെ ഫേസ്ബുക്ക്‌പോസ്റ്റ് പുറത്തുവന്നതോടെയാണ് സിപിഎം ആകാശിനെതിരെ തിരിഞ്ഞത്. സിപിഎമ്മിന്റെ രാഷ്ട്രീയ സമ്മര്‍ദവും നിലവിലെ പൊലീസ് നടപടിക്ക് പിന്നിലുണ്ടെന്നറിയുന്നു. ഇന്നലെ രാത്രിയാണ് ആകാശും ജിജോയും അറസ്റ്റിലായത്.

ഷുഹൈബ് വധക്കേസില്‍ അനുവദിച്ച ജാമ്യം റദ്ദാക്കാനായിരുന്നു മട്ടന്നൂര്‍ പൊലിസ് തലശേരി സിജെ എം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അതേസമയം സിപി എമ്മിന് നിരന്തരം തലവേദന സൃഷ്ടി ക്കുന്ന ആകാശിനെ നിയമപരമായി തളയ്ക്കാനുള്ള അണിയറ നീക്കങ്ങളാണ് സിപിഎം നടത്തുന്നതെന്ന സംശയമാണ് അന്നുതന്നെ ബലപ്പെട്ടിരുന്നത്. നേരത്തെ തന്നെ കാപ്പ ചുമത്തുന്നതിനും നീക്കം നടത്തി യിരുന്നു. മട്ടന്നൂര്‍, മുഴക്കുന്ന് പൊലിസ് സ്റ്റേഷനുകളില്‍ ആകാശ് തില്ലങ്കേരിക്കെതിരെ രണ്ടു കേ സുകള്‍ ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കള്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ജാമ്യവും നേടിയി രുന്നു.

ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.ഷാജറിനെതിരെ പാര്‍ട്ടി തന്നെ അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു. ആകാശുമായി ഷാജര്‍ സംസാരിക്കുന്ന ഓഡിയോ തെളിവ് സഹിതം ജില്ലാ കമ്മിറ്റി അംഗം നല്‍കിയ പരാതിയിലാണ് അന്വേഷണം.തില്ലങ്കേരിയെ തിരുട്ടുഗ്രാമം പോലെയാക്കി മാധ്യമങ്ങ ള്‍ക്ക് കൊത്തിവലിക്കുവാന്‍ ഇട്ടുകൊടുത്ത ആകാശ് തില്ലങ്കേരി ഇവിടെ പട്ടിയുടെ കാലിന്റെ ചുവട്ടി  രോ മാഞ്ചം കൊള്ളുകയാണെന്ന് ഷാജര്‍ വിമര്‍ശിച്ചിരുന്നു. പിന്നാലെയാണ് ആകാശ് തില്ലേ ങ്കേരിയുമായി അടുപ്പം പുലര്‍ത്തുന്നുവെന്നാരോപിച്ച് ഷാജറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന തരത്തില്‍ പരാതി ലഭി ച്ചത്. നേരത്തെ ആകാശ് തില്ലങ്കേരിക്ക് എം ഷാജര്‍ ട്രോ ഫി നല്‍കുന്ന ചിത്രം വലിയ വിവാദമായിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.