കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി (എഎ പി). പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാ ണ് കൂട്ടുകെട്ട്. എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രി വാള്‍ ആണ് പ്രഖ്യാപനം നടത്തിയത്.
കൊച്ചി : കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി 20യുമായി സഖ്യം പ്രഖ്യാപിച്ച് ആംആദ്മി പാര്‍ട്ടി (എഎപി). പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് (ജനക്ഷേമ സഖ്യം) എന്ന പേരിലാണ് കൂട്ടുകെട്ട്. എഎ പി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ആണ് പ്രഖ്യാപനം നടത്തി യത്. കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാനുകുമെന്ന് കിഴക്കമ്പലത്തെ ജനസംഗമത്തില്‍ കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹയിലെ നേട്ടങ്ങള്‍ ദൈവത്തിന്റെ മാജിക്കാണ്, കേരളത്തിലും ഇത് സാധ്യമാണ്. ഡല്‍ഹി യിലേത് പോലെ എല്ലാം കേരളത്തിലും വേണ്ടേയെന്ന് കെജ്രിവാള്‍ ചോദിച്ചു.
കിഴക്കമ്പലം കിറ്റെക്സ് ഗാര്‍മെന്റ്സ് ഗ്രൗണ്ടില്‍ ചേര്‍ന്ന പൊതുസമ്മേളനത്തെ കെജ്രിവാള്‍ അഭിസംബോ ധന ചെയ്തു. ഡല്‍ഹിയിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്ര സംഗം. ഡല്‍ഹിക്ക് പുറമെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനായെന്നും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ എന്തിനും കൈക്കൂലി നല്‍കണമായിരുന്നു. എഎപി അധികാരത്തിലെത്തിയതോടെ ഡ ല്‍ഹിയില്‍ അഴിമതി ഇല്ലാതായി. കേരളത്തിലെയും അഴിമതി ഇല്ലാതാക്കണ്ടെയെന്നും കിഴക്കമ്പലത്ത് നടന്ന പൊതുയോഗത്തില്‍ കെജ്രിവാള്‍ ചോദിച്ചു.
കേരളം പിടിക്കാന്‍ പ്രവര്‍ത്തകര്‍ക്കു ഇന്ന് കൊച്ചി താജ് മലബാര്‍ ഐലന്‍ഡ് ഹോട്ടലില്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സില്‍ യോഗത്തില്‍ കേജ്രിവാള്‍ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഒന്‍പതു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങള്‍ കാര്യമായ ചലനം സൃഷ്ടിക്കാത്ത സാഹചര്യത്തില്‍ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കൃത്യമായ ടാര്‍ ഗറ്റ് നല്‍കി ഫലം കണ്ടെത്താനാണു നീക്കം.
നേട്ടമുണ്ടാക്കാനാകാത്ത നേതാക്കളെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ കണ്ടെത്തി നേതൃനിരയിലേയ്ക്കു കൊണ്ടുവരുമെന്നും കേജ്രിവാള്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ എഎപിയുടെ ക മ്മിറ്റികള്‍ രൂപീകരിച്ചായിരിക്കും തുടര്‍ പ്രവര്‍ത്തനം. നിലവില്‍ പഞ്ചായത്ത് കമ്മിറ്റികള്‍ വരെ ഉണ്ടെ ങ്കിലും സജീവമല്ല. മിക്ക മണ്ഡലങ്ങളിലും പഞ്ചായത്തു കമ്മിറ്റികള്‍ പോലും ഇല്ലാത്ത സാഹചര്യവുമുണ്ട്. ഈ സാഹചര്യത്തിലാണു നിലവിലുള്ള കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കാനും വാര്‍ഡു കമ്മിറ്റികള്‍ രൂപീ കരിച്ച് അടിസ്ഥാന തലത്തില്‍നിന്നു പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും ഗോഡ്സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജരിവാള്‍ സന്ദര്‍ശനം നടത്തി. കിറ്റക്സ് എംഡി സാബു എം ജേക്കബും ഒപ്പമുണ്ടായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാബു എം ജേക്കബ് കെജരിവാളിനോട് വിശദീകരിച്ചു.
ശനിയാഴ്ച വൈകുന്നേരാണ് കെജ്രിവാള്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജരിവാള്‍ പങ്കെടുത്തിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.