Breaking News

അൽ ഉദൈദ് ആക്രമണം: ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ഖത്തർ

ദോഹ : ഖത്തറിലെ അമേരിക്കൻ വ്യോമത്താവളമായ അൽ ഉദൈദ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഇറാൻ അംബാസഡറെ താക്കീതോടെ വിളിച്ചുവരുത്തി ഖത്തർ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് യുഎൻ സുരക്ഷാസഭയിലേയും സെക്രട്ടറി ജനറലിലേയും അറിയിച്ച് കത്തയച്ചിട്ടുണ്ടെന്ന് ഖത്തർ സർക്കാർ അറിയിച്ചു.

അല്‍ ഉദൈദ് വ്യോമത്താവളത്തിന് നേരെയുള്ള മിസൈല്‍ ആക്രമണം ചൊവ്വാഴ്ച വൈകിട്ട് 7.30-ഓടെയാണ് ഉണ്ടായത്. അമേരിക്കയുടെ ഇറാനിലെ ആണവസാധന നിലയങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിന് ഇറാന്റേതായ തിരിച്ചടിയായാണ് ഈ ആക്രമണം നടന്നത്.

മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വൈകിട്ട് 6.45-ന് ഖത്തർ സ്വന്തം വ്യോമപരിധി അടച്ചിരുന്നു. അതിനുശേഷം 45 മിനിറ്റിനുള്ളിൽ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

19 മിസൈലുകൾ ഇറാൻ ഇറക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിൽ ഒന്ന് അൽ ഉദൈദ് വ്യോമത്താവളത്തിൽ പതിച്ചെങ്കിലും, ആളപായമോ പരിക്കുകളോ ഉണ്ടായില്ല. ആക്രമണ വിവരം മുൻകൂട്ടി ലഭിച്ചതിനാൽ വ്യോമത്താവളം പൂർണമായി ഒഴിപ്പിച്ചിരുന്നു.

ദോഹ, അൽ വക്ര, ഐൻ ഖാലിദ്, ഇൻഡസ്ട്രിയൽ ഏരിയ തുടങ്ങിയ ജനവാസമേഖലകളിൽ വലിയ ശബ്ദം അനുഭവപ്പെട്ടതായും നാട്ടുകാർ അറിയിച്ചു. മിസൈലുകൾ കൃത്യമായി പ്രതിരോധിക്കപ്പെട്ടതായി ഖത്തർ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഈ ആക്രമണത്തെ ശക്തമായി അപലപിച്ച ഖത്തർ, പ്രശ്നങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരമുണ്ടാകണമെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഇത് ഖത്തറിനെതിരെ നടത്തിയ ആക്രമണമല്ല, മറിച്ച് അമേരിക്കയുടെ നടപടിക്കുള്ള പ്രതികരണമായിരുന്നുവെന്ന് ഇറാൻ മറുപടി നൽകി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.