Breaking News

അഹമ്മദാബാദ് സ്ഫോടന പരമ്പര ; മൂന്ന് മലയാളികള്‍ അടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ, 11 പേര്‍ക്ക് ജീവപര്യന്തം

56 പേരുടെ മരണത്തിന് കാരണമായ 2008ലെ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ 11 പേര്‍ക്ക് പ്രത്യേക കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. 28 പേരെ വെറുതെവിട്ടു.

അഹമ്മദാബാദ്: 56 പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് ബോംബ് സ്ഫോടന കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം ശിക്ഷയും. കേസില്‍ 49 പേര്‍ കുറ്റക്കാരനാണെന്ന് അഹമ്മദാബാദ് കണ്ടെത്തിയിരുന്നു. 38 പ്രതികളില്‍ മൂന്ന് പേര്‍ മലയാളികളാണ്. ഷിബിലി, ഷാദുലി, ഷറഫുദ്ദീന്‍ എന്നിവരാണ് വധശിക്ഷ ലഭിച്ച മലയാളികള്‍. 28 പേരെ വെറുതെവിട്ടു.

ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാ ണ് സ്ഫോടനം ആസൂത്രണം ചെയ്തത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേ സ്. 2008 ജൂലൈ 26നുണ്ടായ സ്‌ഫോ ടനക്കേസിന്റെ കഴിഞ്ഞ വര്‍ഷം സെ പ്തംബറില്‍ വിചാരണ പൂര്‍ത്തിയായി രുന്നു. അടുത്ത കാലത്തായി ഏറ്റവും നീണ്ട വിചാരണ നടക്കുന്ന ക്രിമിനല്‍ കേസാണ് അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസ്. കേസില്‍ രണ്ട് പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഒ രാള്‍ക്ക് അസുഖം കാരണവും മറ്റൊ രാള്‍ മാപ്പ് സാക്ഷിയും ആയതിനാലാണ് ജാമ്യം നല്‍കിയത്.

ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ 20 മിനിറ്റിനിടെ 21 സ്ഥലങ്ങളിലായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 56 പേരാണ് മരിച്ചത്. 200 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുള്ളവ രാണ് അറസ്റ്റിലായ എല്ലാവരും. 79 പ്രതികളാണ് അറസ്റ്റിലായത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.