Breaking News

‘അസ്‌ന’ ശക്തി പ്രാപിക്കുന്നു: സിവിൽ ഏവിയേഷൻ അതോറിറ്റി, ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെ.!

മസ്കത്ത്: അറബിക്കടലിൽ രൂപപ്പെട്ട ആഴത്തിലുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഉഷ്ണമേഖലാ കൊടുങ്കാറ്റായി മാറിയെന്നും അതിന് ‘അസ്ന’ എന്ന് പേരിട്ടിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) എക്സിൽ അറിയിച്ചു. ഒമാൻ തീരത്തുനിന്ന് 920 കി.മീ അകലെയാണ് കൊടുങ്കാറ്റുള്ളതെന്നും പറഞ്ഞു. 34-40 നോട്ട് (മണിക്കൂറിൽ ഏകദേശം 40-46 മൈൽ) ആണ് കാറ്റിന്റെ വേഗത. ഏറ്റവും അടുത്തുള്ള മഴമേഘങ്ങൾ 760 കി.മീ (470 മൈൽ) ദൂരത്തിലാണ്. ഒമാൻ കടലിൽ പടിഞ്ഞാറേക്കാണ് ദിശ. സ്ഥാനം 23.4° N, 68.4° E. ഇടത്തരം തീവ്രതയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


അറബിക്കടലിൽ ശക്തമായ ഈ ഉഷ്ണമേഖലാ കൊടുങ്കാറ്റിന് അസ്നയെന്ന് പേരിട്ടത് പാകിസ്താനാണ്. ‘അംഗീകരിക്കപ്പെടുകയോ പ്രശംസിക്കപ്പെടുകയോ ചെയ്യുന്നവൻ’ എന്നാണ് ‘അസ്ന’ എന്ന പേരിന് ഉറുദു ഭാഷയിൽ അർത്ഥം. ഉത്തരേന്ത്യൻ മഹാസമുദ്ര മേഖലയ്ക്കായി 2020 ഏപ്രിലിൽ WMO/ESCAP പാനൽ സ്വീകരിച്ച പുതിയ ചുഴലിക്കാറ്റ് നാമനിർദ്ദേശ പട്ടികയിൽനിന്നാണ് ഈ പേര് തിരഞ്ഞെടുത്തത്. 80 വർഷത്തിനിടയിൽ നാലാം തവണയാണ് അസ്ന ഉണ്ടാകുന്നത്. 1944, 1964, 1976 വർഷങ്ങളിലാണ് മുമ്പ് ഈ കൊടുങ്കാറ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.