റിയാദ്: സൗദി തെക്കൻ പ്രവിശ്യയായ അസീറിൽ വെള്ളക്കെട്ടിൽ വാഹനം മുങ്ങി രണ്ടു പേർ മരിച്ചു. മൂന്നു പേർ ഒലിച്ചുപോയി. അവരെ കണ്ടെത്താൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി.
അപകടത്തിൽപെട്ടവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മഴ ശക്തമായി തുടരുന്ന സാഹചര്യ ത്തിൽ താഴ്വരകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറുമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
കനത്ത മഴയത്ത് ആവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്, വെള്ളക്കെട്ടുകൾക്ക് സമീപത്തേക്ക് പോകരുത്, താഴ്വരകളിൽ പ്രവേശിക്കരുത് എന്നിങ്ങനെയുള്ള മുൻകരുതലുകളെടുക്കാനും സുരക്ഷ നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കാനും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് എല്ലാവരോടും ആവശ്യപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.