കേരള സര്‍വകലാശാല വിസി നിര്‍ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരുമാനി ക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ അന്ത്യശാസ ന മറികടക്കാനായാണ് അംഗങ്ങള്‍ യോഗത്തില്‍ നിന്നു വിട്ടുനിന്നത്. പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി
തിരുവനന്തപുരം : കേരള സര്‍വകലാശാല വിസി നിര്‍ണയ സമിതിയിലേക്ക് പ്രതിനിധിയെ തീരു മാ നിക്കാനുള്ള സെനറ്റ് യോഗം ക്വാറം തികയാത്തതിനെ തുടര്‍ന്ന് പിരിഞ്ഞ സംഭവത്തില്‍ കടുത്ത നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ അന്ത്യശാസന മറികടക്കാനായാ ണ് അംഗങ്ങള്‍ യോഗത്തില്‍ നിന്നു വിട്ടു നിന്നത്. പിന്നാലെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി.
സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പിന്‍വലിച്ചു. ചാന്‍സലറെന്ന നിലയില്‍ താന്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളെയാണ് പിന്‍വലിച്ചത്. വിസി നിര്‍ണ യ സമിതിയിലേക്കുള്ള കേ രള സര്‍വകലാശാല പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ക്വാറം തികയാതെ പിരിഞ്ഞതിനെ തുടര്‍ന്നു യോഗത്തില്‍ ആരൊക്കെ പങ്കെടുത്തു പങ്കെടുത്തില്ല എന്ന കാര്യം വിസിയോട് ഗവര്‍ണര്‍ അന്വേഷിച്ചിരുന്നു. പട്ടി ക പരിശോധിച്ചപ്പോള്‍ നോമിനികളായ അംഗങ്ങളില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കെടുത്തതെന്ന് ക ണ്ടെത്തി. ഇതോടെയാണ് യോഗത്തില്‍ പങ്കെടുക്കാത്ത നോമിനികളെ പിന്‍വലിക്കാന്‍ അദ്ദേഹം തീ രുമാനം എടുത്തത്.
പ്രതിനിധിയെ നിര്‍ദ്ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടു നിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടിയിലേക്ക് ഗവ ര്‍ണര്‍ നീങ്ങിയത്. പന്‍വലിക്കപ്പെട്ട അംഗങ്ങളില്‍ അഞ്ച് പേര്‍ സിന്റിക്കേറ്റ് അംഗങ്ങള്‍ക്കൂടിയാണ്. ആ സ്ഥാനവും അവര്‍ക്ക് നഷ്ടമാകും.
അടുത്ത മാസം നാലിന് സെനറ്റ് യോഗം ചേര്‍ന്ന് പ്രതിനിധിയെ നിശ്ചയിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഉന്നത് വിദ്യാഭ്യാസ മന്ത്രിയും വിസിയും നേ രത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനൊന്നും കാത്തു നില്‍ക്കാതെയാണ് ഗവര്‍ണറുടെ അപൂര്‍വ നടപടി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.