Breaking News

‘അശ്ലീല പരാമര്‍ശം,ഫെയ്സ്ബുക്കില്‍ അധിക്ഷേപം’; എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി രേഷ്മ

സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതിയുമായി പുന്നോ ല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ. എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും ഫെയ്സ്ബുക്കിലൂടെ അധിക്ഷേപം നടത്തിയെന്നാണ് പരാതി.

കണ്ണൂര്‍: തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനെതിരെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച കേസില്‍ അറസ്റ്റിലായ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഹരിദാസ് വധക്കേസ് പ്രതി നിജില്‍ദാസിനെ ഒളിവില്‍ താമസിപ്പിക്കാന്‍ സഹായിച്ച രേഷ്മയെ സംരക്ഷിക്കുന്നത് ബിജെപിയാണെന്ന് എംവിജയരാജന്‍ പറഞ്ഞിരുന്നു.

എം വി ജയരജാനും സിപിഎം നേതാവ് കാരായി രാജനും ഫെയ്സ്ബുക്കിലൂടെ അധിക്ഷേപം നടത്തി യെന്നാണ് പരാതി. എ വി ജയരാജന്‍ അശ്ലീല പരാമര്‍ശം നടത്തിയെന്നും തന്റേത് സിപിഎം അനുഭാവി കുടുംബമാണെന്നും പരാതിയില്‍ പറയുന്നു. രേഷ്മ സിപിഎം അനുഭാവിയാണെന്ന വാര്‍ത്തകള്‍ നിഷേ ധിച്ച് നേരത്തെ എം വി ജയരാജനും കാരായി രാജനും രംഗത്തുവന്നിരുന്നു. രേഷ്മയും ഭര്‍ത്താവും ആര്‍ എസ്എസ് ആണെന്നായിരുന്നു ഇരുവരും ആരോപിച്ചത്. ഹരിദാസ് വധക്കേസിലെ പ്രധാന പ്രതി നിജി ല്‍ ദാസിന് ഒളിത്താവളം ഒരുക്കിയതിന് രേഷ്മയെ അറസ്റ്റ് ചെയ്തിരുന്നു.

സിപിഎം പാര്‍ട്ടിഗ്രാമമായ പിണറായി പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടില്‍ നിന്നാണ് നിജില്‍ ദാസിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ഒളിവില്‍ താമസിപ്പിച്ചതിന് രേഷ്മയെ കസ്റ്റഡിയി ലെടുക്കുകയായിരുന്നു. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ രാത്രി വീടിന് നേരെ ബോംബേറുണ്ടാ വുകയും വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകര്‍ത്തതായും കണ്ടെത്തി.

രേഷമയെ ഇറക്കിക്കൊണ്ടുപോയത് ബിജെപി നേതാവാണ്. അവര്‍ക്കു വേണ്ടി ഹാജരായത് ബിജെപിയു ടെ വക്കീലും. രേഷ്മയുടേത് സിപിഎം കുടുംബമാണെന്ന ആരോപണം വസ്തുതവിരുദ്ധമാണെന്ന് അദ്ദേ ഹം പറഞ്ഞു.അഡ്വക്കേറ്റ് പരിഷത്ത് നേതാവ് പി. പ്രേമരാജന്‍, ബിജെപി തലശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ കെ അജേഷ് എന്നിവര്‍ കൊലക്കേസ് പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ സ്ത്രീയെ സംരക്ഷിക്കാന്‍ എത്തിച്ചേരുന്നു എന്നത് നിസ്സാരമായ കാര്യമല്ല എന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.