അശ്രദ്ധ തുടർന്നാൽ ഏതു നിമിഷവും സൂപ്പർസ്‌പ്രെഡും തുടർന്ന് സമൂഹവ്യാപനവും ഉണ്ടാവും അതിനാൽ
കേരളത്തിലെ നഗരങ്ങളിൽ നിയന്ത്രണവും പ്രതിരോധവും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥിതിവിശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ആവർത്തിക്കാൻ പാടില്ല. ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൊച്ചിയിൽ കൂടുതലാണ്. അതിനാൽ അവിടെ പരിശോധനയുടെ എണ്ണം കൂട്ടും.
നഗരങ്ങളിൽ രോഗവ്യാപനത്തിന് സാധ്യത കൂടുതലാണ്. അതിനാലാണ് ട്രിപ്പിൽ ലോക്ക്ഡൗൺ പോലെയുള്ള കർശന നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നത്.
കേരളത്തിലെ ഗ്രാമങ്ങളിലും ജനസാന്ദ്രത കൂടുതലാണ്. ഇത് രോഗം വലിയ തോതിൽ പടരാൻ ഇടയാക്കും. ശാരീരികാകലം പാലിക്കുകയും സാനിറ്റൈസറും മാസ്‌ക്കും ഉപയോഗിക്കുകയും ചെയ്യുന്നതിൽ ഉപേക്ഷ പാടില്ല. നമ്മുടെ മാത്രമല്ല, പ്രിയപ്പെട്ടവരുടെ ജീവനും അശ്രദ്ധ ഭീഷണിയാണെന്ന് ഓർക്കണം. കോവിഡ് 19 ഭേദമായവർ ഏഴു ദിവസം വീടുകളിൽ തുടരുന്നുവെന്ന് ഉറപ്പാക്കണം. കേരളത്തിന് വെളിയിൽ നിന്ന് വന്നവർ ക്വാറന്റൈനിൽ കഴിയുന്ന വീടുകളിൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വിദേശത്തു നിന്ന് വരുന്നവർ പിപിഇ കിറ്റും മാസ്‌ക്കും കൈയുറയും വിമാനത്താവളങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇത്തരം നടപടികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ ഇതിനായി സ്ഥാപിച്ചിട്ടുള്ള കണ്ടെയ്‌നറുകളിൽ തന്നെ ഇവ നിക്ഷേപിക്കണം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.