വിവിധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഉടനടി രാജ്യം വിടാന്‍ ചൈന നിര്‍ദേശം നല്‍കിയിരി ക്കുന്നത്. പിടിഐ റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതര്‍ ആ വശ്യപ്പെട്ടിരിക്കുന്നത്
ബെയ്ജിങ്: ഇന്ത്യയുമായി തര്‍ക്കം തുടരുന്നതിന്റെ ഭാഗമായി, അവസാന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തക നോടും രാജ്യം വിടാന്‍ ആവശ്യപ്പെട്ട് ചൈന. ഈ മാസം തന്നെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കു ന്നത്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ടറോടാണ് രാജ്യം വിടണമെന്നു ചൈനീസ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവി ധ വിഷയങ്ങളില്‍ ഇന്ത്യയുമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തി ലാണ് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരോട് ഉടനടി രാജ്യം വിടാന്‍ ചൈന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പിടിഐ റിപ്പോര്‍ട്ടര്‍ തിരിച്ചു വരുന്നതോടെ, ചൈനയില്‍ ഇന്ത്യയുടെ മാധ്യമ സാന്നിധ്യം പൂര്‍ണമായും ഇ ല്ലാതാകും. ഈ വര്‍ഷമാദ്യം ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളുടേ തായി നാലു മാധ്യമ പ്രവര്‍ത്തകര്‍ ചൈന യിലുണ്ടായിരുന്നു. ദ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടര്‍ നേരത്തേ ചൈനയില്‍നിന്നു മടങ്ങി. പ്രസാര്‍ ഭാ രതി, ദ് ഹിന്ദു എന്നിവ യിലെ രണ്ടു പേരുടെ വീസ പുതുക്കാന്‍ ഏപ്രിലില്‍ ചൈന തയാറായില്ല. പിന്നാലെ യാണു നാലാമത്തെ ജേണലിസ്റ്റിനോടും മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടത്.
മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നതിനെപ്പറ്റി പ്രതികരിക്കാന്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയം തയാറായില്ല. നേരത്തേ, സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന സെന്‍ട്ര ല്‍ ടെലിവിഷന്‍ എന്നിവയിലെ രണ്ടു ജേണലിസ്റ്റുകളുടെ വീസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ തള്ളിയിരുന്നു. ഇതിന്റെ പ്രതികാര നടപടിയാണ് ചൈനയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന വിലയിരുത്തലുമുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.