അബുദാബി : ലോകത്ത് അവശത അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി എന്ന ജീവകാരുണ്യ സംഘടനയ്ക്ക് യുഎഇയിൽ തുടക്കം. വിവിധ രാജ്യങ്ങളിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും സുസ്ഥിര സംരംഭങ്ങളിൽ നിക്ഷേപിക്കുന്നതിനും സംഘടന പ്രവർത്തിക്കും. മറ്റു രാജ്യങ്ങളുമായും രാജ്യാന്തര പങ്കാളികളുമായും ചേർന്നാകും പ്രവർത്തനങ്ങൾ.
ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, എല്ലാവർക്കും മെച്ചപ്പെട്ട ഒരുക്കുക തുടങ്ങിയവയാണ് ഫൗണ്ടേഷന്റെ ലക്ഷ്യങ്ങൾ. ആഗോള കാരുണ്യപദ്ധതികൾക്ക് നേതൃത്വം നൽകുന്നതിന് കഴിഞ്ഞവർഷം സ്ഥാപിച്ച എർത്ത് സായിദ് ഫിലാന്ത്രോപീസ് എന്ന സംഘടനയുടെ കീഴിലാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുക. സായിദ് മാനുഷിക ദിനത്തോട് അനുബന്ധിച്ച് (റമസാൻ 19) ഖസർ അൽ ഷാതിയിൽ വച്ചായിരുന്നു പ്രഖ്യാപനം.
പുതിയ ഫൗണ്ടേഷൻ സ്ഥാപിക്കാൻ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നേരത്തേ ഉത്തരവിട്ടിരുന്നു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാരുണ്യപ്രവർത്തന പാരമ്പര്യം അനുസ്മരിക്കുന്ന ദിനത്തിലാണ് മറ്റൊരു കാരുണ്യ സംഘടനയുടെ പിറവി എന്നതും ശ്രദ്ധേയമാണ്.
ഏഷ്യ, ആഫ്രിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിലായി 50 കോടിയിലേറെ പേർക്ക് 5 വർഷത്തിനകം പദ്ധതിയുടെ പ്രയോജനം ലഭിക്കും. രോഗങ്ങളും യുദ്ധവും പ്രകൃതിദുരന്തങ്ങളും കാരണം ദുരിതമനുഭവിക്കുന്നവർക്കു സഹായം നൽകുക, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയും സംഘടനയുടെ ലക്ഷ്യങ്ങളാണ്.ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വെല്ലുവിളികൾക്കു പരിഹാരമായി പുതിയ മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനും ഫൗണ്ടേഷൻ സഹായമേകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.