മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ യൂറോളജി,നെഫ്രോളജി വിഭാഗം മേധാവിമാരെ സ സ്‌പെന്‍ഡ് ചെയ്തു. ന്യൂറോളജി, നെഫ്റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെയാണ് സസ്പെന്റ് ചെയ്തത്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ ന്ന് രോഗി മരിച്ചെന്ന പരാതിയില്‍ യൂറോളജി,നെഫ്രോളജി വിഭാഗം മേധാവിമാരെ സസ്‌പെന്‍ഡ് ചെ യ്തു. ന്യൂറോളജി, നെഫ്റോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന രണ്ട് ഡോക്ടര്‍മാരെയാണ് സ സ്പെന്റ് ചെയ്തത്.ഏകോപനത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതിനാലാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
മരണകാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുക യുള്ളൂ.സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്ത മാക്കി. എന്നാല്‍ രോഗി ഗുരുതരാവസ്ഥയില്‍ ആയിരുന്നെന്നും ഡയാലിസിസ് നല്‍കേണ്ടി വന്നതുകൊണ്ടാണ് ശസ്ത്രക്രിയ വൈകിയതെന്നുമാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. അവയവമാറ്റ ശസ്ത്രക്രിയ വൈകി യതിനെ തുടര്‍ന്ന് രോഗി മരിച്ചതായാണ് പരാതി.
പ്രഥമ വിവരം അനുസരിച്ച് നാലു മണിക്ക് രോഗിയെ ട്രാന്‍സ്പ്ലാന്റേഷന് മുന്നുള്ള ഡയാലിസിസിന് കയറ്റി. എട്ടു മണിയോടുകൂടി ഡയാലിസിസ് കഴിഞ്ഞു. എട്ടേ കാലോടുകൂടി ഓപ്പറേഷന്‍ തീയേറ്ററി ല്‍ എത്തിച്ചു. എട്ടരയോടെ ശസ്ത്രക്രിയ ആരംഭിച്ചു. എട്ടു മണിക്കൂറോളം ശസ്ത്രക്രിയ നടന്നു. ദൗര്‍ഭാ ഗ്യകരമെന്ന് പറയട്ടേ, രോഗി മരിച്ചു. എന്താണ് മരണകാരണം എന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമേ അറിയാന്‍ സാധിക്കുള്ളു. പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.-മന്ത്രി കൂട്ടിച്ചേര്‍ത്തു.
കാരക്കോണം സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. കൊച്ചിയില്‍ നിന്ന് വൃക്ക എത്തിച്ചിട്ടും ശ സ്ത്ര ക്രിയ നാലുമണിക്കൂര്‍ വൈകിയെന്നു പരാതി ഉയര്‍ന്നിരുന്നു. ഞായറാ ഴ്ച ഉച്ചയ്ക്ക് 2.50നാണ് എറണാ കുളത്തെ രാജഗിരി ആശുപത്രിയില്‍നിന്ന് വൃക്കയുമായി സംഘം പുറപ്പെട്ടത്. ഇക്കാര്യം രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അറിയിച്ചിരുന്നു. വൈകിട്ട് 5.30ന് ആംബുലന്‍സ് പൊലീ സ് സുരക്ഷയില്‍ മെഡിക്കല്‍ കോളജിലെ സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിനു മുന്നിലെത്തി. എന്നാ ല്‍, വൃക്ക സൂക്ഷിച്ചിരുന്ന പെട്ടി വാങ്ങാന്‍ ആരും ഉണ്ടായിരുന്നില്ല. ഒടുവില്‍ ഓപറേഷന്‍ തിയേറ്ററിന് മുന്നില്‍ പെട്ടി എത്തിയെങ്കിലും അര്‍ഹിച്ച രീതിയില്‍ പരിഗണിച്ചില്ല. പിന്നീട് ചില ജീവനക്കാരാണ് പെട്ടി വാങ്ങിയത്. ശസ്ത്രക്രിയ നടന്നത് രാത്രി ഒമ്പതിന് ശേഷവും. ശസ്ത്രക്രിയ വിജയിക്കാത്തതിനെ തുടര്‍ന്ന് സുരേഷ് തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.