Breaking News

അവധി ദിവസങ്ങളില്‍ ജാഗ്രത കൈവിടരുത്; മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി

ക്രിസ്മസ് -ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോ കോള്‍ എല്ലാവരും പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുന്നവര്‍ മാസ്‌കുകള്‍ വെക്കാന്‍ ശ്രദ്ധിക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു

ആലപ്പുഴ : ഒമിക്രോണ്‍ ഉപവകഭേദം ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനിതക ശ്രേണീക രണ പരിശോധന കൂടുതല്‍ സാമ്പിളുകളില്‍ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. രാജീവ് ഗാ ന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ മന്ത്രി അറിയിച്ചു.

ക്രിസ്മസ് -ന്യൂ ഇയര്‍ അവധി ദിവസങ്ങള്‍ വരുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ എല്ലാവ രും പാലിക്കണം. തിരക്ക് കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ പോകുന്ന വര്‍ മാസ്‌കുകള്‍ വെക്കാന്‍ ശ്രദ്ധിക്ക ണം. രാജ്യത്ത് പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതി കള്‍ വിലയിരുത്തി വരികയാണെന്നും ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

നിലവില്‍ സംസ്ഥാനത്ത് കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കേസുകളും കുറവാ ണ്. പക്ഷേ ചൈനയിലെ സാഹചര്യം നമ്മുടേതില്‍ നിന്ന് വ്യത്യസ്തമാണ്. സംസ്ഥാനം സജ്ജമാണ്. ആശങ്ക പ്പെടേണ്ട അവസ്ഥയില്ല. വേണ്ട ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വൈറസിന് ജനിതകമാറ്റം വരുന്നുണ്ടോ യെന്നും പുതിയ വകഭേദ ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്നും കൃത്യമായി പരിശോധിച്ച് പോരുന്നു ണ്ടായിരുന്നു.

ഉത്സവ സീസണ്‍, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വരുന്നതിനാല്‍ ജാഗ്രത വേണം. ജില്ലകള്‍ക്ക് പ്രത്യേകം ജാഗ്രതാ നിര്‍ദേശം നല്‍കി. വാക്‌സിനേഷന്‍ സെന്ററു കള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉപയോഗപ്പെടുത്തണം. പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ശ്രദ്ധിക്കണം- വീണാ ജോര്‍ജ് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.