Breaking News

അവധി ദിനങ്ങളിലെ ആഘോഷങ്ങള്‍, ദുരന്ത പര്യവസാനമായി മാറുന്നു

 

പൊതു അവധി ദിനങ്ങള്‍ ആഘോഷിക്കുന്നതിന്നിടെ അപകടങ്ങളും തുടര്‍ക്കഥയാകുന്നു

 

ബുദാബി നാലു ദിവസത്തെ പൊതു അവധി ദിനങ്ങള്‍ ലഭിച്ചപ്പോള്‍ വിനോദ യാത്ര പോകുമ്പോള്‍ ജാഗ്രതയും സൂക്ഷ്മതയും കൈമോശം വരരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.

ബലിപ്പെരുന്നാള്‍ ദിവസങ്ങളില്‍ അവധി ആഘോഷത്തിന്നിടെ വാഹനാപകടങ്ങളും മറ്റും ഉണ്ടായയത് കേവലം അശ്രദ്ധമൂലം മാത്രമാണെന്ന് അപകടങ്ങളുടെ കാരണങ്ങള്‍ പരിശോധിച്ച പോലീസും സിവില്‍ ഡിഫന്‍സും പറയുന്നു.

ദുബായിലുണ്ടായ വാഹനാപകടങ്ങളില്‍ രണ്ടു പേരാണ് മരണമടഞ്ഞത്. എട്ടു പേര്‍ക്ക് പരിക്കേറ്റു. ബലിപ്പെരുന്നാള്‍ അവധി ദിനങ്ങളില്‍ ഒമ്പത് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാഹനമിടിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവുമുണ്ടായി. രണ്ട് പേര്‍ ഈ അപകടങ്ങളില്‍ മരണമടഞ്ഞതായി ദുബായ് പോലീസ് ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ജുമാ ബിന്‍ സുവൈദാന്‍ പറഞ്ഞു.

അതിവേഗതയും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വേളയിലും അപകടങ്ങള്‍ ഉണ്ടായി.

റോഡുകളില്‍ വേഗപരിധി നിശ്ചയിച്ചിട്ടുള്ളത് അപകട സാധ്യത മുന്നില്‍കണ്ടാണ്. ഇവിടെ റഡാറുകള്‍ ഒഴിവാക്കി ചീറി പ്പായുകയും റഡാറിന് മുന്നില്‍ എത്തുമ്പോള്‍ വേഗത കുറയ്ക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരെ ഇരു റഡാറുകള്‍ക്കിടയില്‍ എത്താനുള്ള സമയ പരിധി നിശ്ചയിച്ച് പിടികൂടുമെന്നും പോലീസ് പറഞ്ഞു.

അബുദാബി, ദുബായ്, ഷാര്‍ജ എന്നിവടങ്ങളിലെ പോലീസ്, ആംബലുന്‍സ് കേന്ദ്രങ്ങളിലേക്ക് അടിയന്തര കോളുകളുടെ കുത്തൊഴൊക്കുകയായിരുന്നു.

ചെറുതും വലുതുമായ അപകടങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ദുബായ് പോലീസിന്റെ എമര്‍ജന്‍സി നമ്പറിലേക്ക് അമ്പതിനായിരത്തോളം കോളുകളാണ് നാലു ദിവസത്തിനുള്ളില്‍ വന്നത്.

അബുദാബി പോലീസിലെ എമര്‍ജന്‍സി നമ്പറില്‍ നാലു ദിവസത്തിനിടെ വന്നത് നാല്‍പ്പതിനായിരത്തോളം കോളുകളാണ്.

999 എന്ന നമ്പറിലേക്കാണ് കോളുകള്‍ വന്നത്. അല്‍ ഐന്‍, അബുദാബി സിറ്റി, മുസഫ വ്യാവസായ മേഖല എന്നിവടങ്ങളില്‍ നിന്ന് കോളുകള്‍ വന്നു.

റോഡുകളിലെ അപകട വിവരങ്ങളും വീടുകളിലെ അഗ്നിബാധ, മുറിവ്, രോഗം തുടങ്ങിയവയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചും കോളുകള്‍ വന്നു.

ഷാര്‍ജയിലും ദുബായിലും സമാനമായ കോളുകള്‍ വന്നു. ചെറുതും വലുതുമായ വാഹനാപകടങ്ങളും ഏറെയുണ്ടായിരുന്നു. 22000 കോളുകളാണ് ഷാര്‍ജ പോലീസിനും സിവില്‍ഡിഫന്‍സിനും ലഭിച്ചത്.

റോഡ് റൂട്ട്, മഴ, കടല്‍ക്ഷോഭം എന്നിവയെക്കുറിച്ചും മറ്റും അന്വേഷിക്കുന്ന കോളുകളും അടിയന്തര കോളുകള്‍ വിളിക്കുന്ന നമ്പറിലേക്ക് വന്നു.

പൊതു വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ 901 എന്ന നമ്പറിലാണ് വിളിക്കേണ്ടതെന്ന് പോലീസ് അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.