Breaking News

അഴിമതിയും കെടുകാര്യസ്ഥതയും; റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരവുമായി യുഡിഎഫ്

മാധ്യമങ്ങളുടെ നേരെ തുടര്‍ച്ചായായ അക്രമണം നടക്കുകയാണ്. ആരാണ് പിവി അന്‍വര്‍?. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളുടെയും ചെസ്റ്റ് നമ്പര്‍ കൊടുത്ത് അത് പൂട്ടിക്കുമെന്ന് പറയാന്‍ ആരാണ് അയാള്‍ക്ക് അവകാശം കൊടുത്തത് – പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ 

തിരുവനന്തപുരം : ഏകീകൃത സിവില്‍ കോഡിനെതിരെ യുഡിഎഫ് ബഹുസ്വരതാ സംഗമം സംഘടിപ്പി ക്കും. എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിക്കുന്ന സംഗമം ജൂ ലൈ 29നു തിരുവനന്തപുരത്താണു നട ക്കുക. സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ സമരപരമ്പര നടത്താനും യു ഡി എഫ് തീരുമാനിച്ചു.റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്തും. സെപ്റ്റംബര്‍ നാലു മുതല്‍ 12 വ രെയാണ് സമരം. 12നു കാല്‍ലക്ഷം പേരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഏകസിവില്‍ കോഡ്, മണിപ്പൂര്‍ വിഷയങ്ങളില്‍ ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. ജൂലായ് 29ന് തി രുവനന്തപുരത്ത് വച്ചാണ് സംഗമം. സംഗമത്തില്‍ യുഡിഎഫ് ഘ ടകക്ഷികളും മതവിഭാഗങ്ങളും പങ്കെ ടുക്കും. ഏക സിവില്‍കോഡിനെ യുഡിഎഫ് ശക്തമായി എതിര്‍ക്കുമെന്ന് സതീശന്‍ പറഞ്ഞു. പരിപാടി യിലേക്ക് സിപിഎമ്മിനെ ക്ഷ ണിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അവരുമായി ചേര്‍ന്ന് ഒരു രാഷ്ട്രീയ പരിപാടിക്കുമില്ലെന്ന് സതീശന്‍ പറഞ്ഞു. മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാനാണ് ബിജെപി ശ്രമി ക്കുന്നതെങ്കില്‍ അതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

മാധ്യമങ്ങളുടെ നേരെ തുടര്‍ച്ചായായ അക്രമണം നടക്കുകയാണ്. ആരാണ് പിവി അന്‍വര്‍?. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെയും മുഖ്യധാര മാധ്യമങ്ങളുടെയും ചെസ്റ്റ് നമ്പര്‍ കൊടുത്ത് അത് പൂട്ടിക്കുമെന്ന് പറയാന്‍ ആരാണ് അയാള്‍ക്ക് അവകാശം കൊടുത്തത്. കേരളത്തിലെ പൊലീസ് സംവിധാനം അറിഞ്ഞുകൊ ണ്ടാണോ അത് ചെയ്യുന്നതെ ന്നും സതീശന്‍ ചോദിച്ചു. പിവി അന്‍വര്‍ പറയുന്നതിനനുസരിച്ച് പൊലീസ് അതിന്റെ പുറകെ പോകുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.