സ്വന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറു കാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങളിലെ കാര്യവുമായി വരുന്നത് ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട് : എംഎല്‍എമാര്‍ കരാറുകാരെകൂട്ടി കാണാന്‍ വരരുതെന്ന് പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ ക്കുന്നതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വ ന്തം മണ്ഡലത്തില്‍ പ്രവര്‍ത്തികളില്‍ എ ന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ എംഎല്‍എമാര്‍ക്ക് കരാറുകാരുമായി വരാം. അതല്ലാതെ മറ്റ് മണ്ഡലങ്ങ ളിലെ കാര്യവുമായി വരു ന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച് പറഞ്ഞതാണ്. അല്ലാതെ പെട്ടന്ന് ഒരു ദിവസം പറഞ്ഞതല്ല. നിലപാടി ല്‍നിന്ന് ഒരടി പിന്നോട്ട് പോകില്ല. ഇത് സംബന്ധിച്ച് എംഎല്‍ എമാരുടെ യോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു വെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. തന്റെ മറുപടി പ്രസംഗത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം പോലും എതി ര്‍ത്ത് സംസാരിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സിപിഎം എംഎല്‍എമാരുടെ യോഗത്തില്‍ എ എന്‍ ഷംസീര്‍, കെ വി സുമേഷ്, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിമര്‍ശനമുന്നയിച്ചെന്നും റിയാസ് ഖേദം പ്രകടിപ്പിച്ചെന്നുമായിരുന്നു കഴിഞ്ഞ ദിവസം പു റത്തുവന്ന റിപ്പോര്‍ട്ട്. എന്നാല്‍ ഇത് പൂര്‍ണ്ണമായി തള്ളുകയാണ് റിയാസ് ചെയ്തത്.
സംസ്ഥാനത്ത് കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള വഴിവിട്ട ബന്ധം യാഥാര്‍ഥ്യമാണ്.അതേ സമയം നല്ലരീതിയില്‍ കരാര്‍ ഏറ്റെടുത്ത് നടത്തുന്നവരും ഉദ്യോഗസ്ഥരും ഉണ്ട്.അതേ സമയം ബിറ്റമിന് താഴ്ന്ന വി ല നിലനില്‍ക്കെ ഉയര്‍ന്ന വിലക്ക് കരാര്‍ കൊടുക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്. ഇന്‍വോയ്സിലും തട്ടിപ്പ് നട ത്തുന്നുണ്ട്. സമയബന്ധ മില്ലാതെ കരാര്‍ നീട്ടിക്കൊണ്ടു പോകുന്നതിന് ചില ഉദ്യാഗസ്ഥര്‍ സഹായം നല്‍ കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ കരാറുകാരെ കൂട്ടിവരുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി മുഹ മ്മദ് റിയാസ് പറഞ്ഞു.
‘ചില കരാറുകാരും ഉദ്യോഗസ്ഥരും തമ്മില്‍ നെക്സസുണ്ട്. തട്ടിപ്പും അഴിമതിയും ഇവരില്‍ ചിലര്‍ക്കുണ്ട്. ചില കരാറുകാര്‍ ഇത്തരം നീക്കങ്ങളില്‍ കരാറുകാരെ സഹായിക്കുന്നുമുണ്ട്.ഇതിനാലാണ് ഇത്തരം കരാ റുകാരുടെ ആവശ്യങ്ങള്‍ക്കായി എം.എല്‍.എമാര്‍ തന്നെ കാണാന്‍ വരരുത് എന്ന് പറഞ്ഞിട്ടുള്ള ത്.അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും ശരി,’ റിയാസ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.