കുടുംബവാഴ്‌ചയില്‍ നിന്നും നെഹ്‌റു കുടുംബത്തിന്റെ ആശ്രിതരില്‍ നിന്നും കോണ്‍ഗ്രസ് മുക്തമാകുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല. `കോണ്‍ഗ്രസ്‌മുക്ത ഭാരതം’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്ന ഒരു പാര്‍ട്ടി രാജ്യം ഭരിക്കുമ്പോള്‍ വ്യവസ്ഥാപിതമായ രീതികള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായി അതിന്റെ നേതൃത്വത്തിലുള്ളവരുടെ ഭാഗത്തു നിന്നും ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകേണ്ടതാണ്. എന്നാല്‍ അതിനായി ഏതെങ്കിലും തരത്തിലുള്ള ആസൂത്രണമോ പദ്ധതിയോ നേതൃത്വത്തിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പിന്റെ വഴി സ്വീകരിക്കാതെ നാമനിര്‍ദേശം വഴിയുള്ള പാര്‍ട്ടിയിലെ അഴിച്ചുപണി. സംഘടനാ തിരഞ്ഞെടുപ്പിന് പകരം നാമനിര്‍ദേശം തുടരുകയാണ് ചെയ്യുന്നതെങ്കില്‍ പാര്‍ട്ടിയുടെ ഭരണഘടന മാറ്റിയെഴുതുന്നതാകും ഉചിതമെന്ന കപില്‍ സിബലിന്റെ കടുത്ത വിമര്‍ശനം നേതൃത്വത്തിന്റെ ബധിര കര്‍ണങ്ങളിലാണ് പതിക്കുന്നത് എന്നേ കരുതാന്‍ കഴിയൂ.
ഏറെ കാലത്തിനു ശേഷമാണ് പ്രവര്‍ത്തക സമിതിയും എഐസിസിയും അഴിച്ചുപണിതു കൊണ്ടുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ പ്രഖ്യാപനമുണ്ടായത്. പാര്‍ട്ടിക്ക് സ്ഥിരമായ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് ഈ അഴിച്ചുപണിയുണ്ടായത്. എന്നാല്‍ അഴിച്ചുപണി നടന്നപ്പോള്‍ കത്തെഴുത്തുകാരില്‍ മുന്‍നിരയിലുണ്ടായിരുന്ന പലരും അവഗണിക്കപ്പെട്ടു. ഗുലാം നബി ആസാദിന് പ്രവര്‍ത്തക സമിതി അംഗത്വം തന്നെ നഷ്‌ടപ്പെട്ടു.
ഈ സാഹചര്യത്തിലാണ് കപില്‍ സിബല്‍ വീണ്ടും നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്. പാര്‍ട്ടി ഭരണ ഘടനയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് കപില്‍ സിബല്‍ ചൂണ്ടികാട്ടുന്നു. ഭരണ ഘടനയില്‍ പറഞ്ഞിരിക്കുന്ന തിരഞ്ഞെടുപ്പിലൂടെയുള്ള പുന:സംഘടന നടത്താന്‍ താല്‍പ്പര്യമില്ലെങ്കില്‍ ഭരണഘടന മാറ്റിയെഴുതുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുമ്പോള്‍ വിമതസ്വരം കടുക്കുകയാണ് ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് തങ്ങളെന്നാണ് ചില കോണ്‍ഗ്ര സ് നേതാക്കള്‍ അവകാശപ്പെടുന്നത്. കേഡര്‍ പാര്‍ട്ടിയുടെ സ്വഭാവം നിലനിര്‍ത്തുന്ന ബിജെപിയെ അവര്‍ ജനാധിപത്യ പാര്‍ട്ടിയായി കാണുന്നില്ലെന്നതു കൊണ്ടാകാം ഈ അവകാശവാദം. നിലവില്‍ നരേന്ദ്ര മോദിയും അമിത് ഷായും ചേര്‍ന്നാണ് ബിജെപിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ബിജെപി പ്രസിഡന്റ് പോലും അവരുടെ ചൊല്‍പ്പടിയിലാണ്. പക്ഷേ ഇതില്‍ നിന്നും എത്രത്തോളം വ്യത്യസ്‌തമാണ് കോണ്‍ഗ്രസിലെ സ്ഥിതിയെന്ന് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആലോചിക്കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ ബിജെപിക്കുള്ളില്‍ നിലനില്‍ക്കുന്നതു പോലുള്ള ജനാധിപത്യം പോലും കോണ്‍ഗ്രസിലില്ല. നരേന്ദ്ര മോദിയെ പോലൊരു നേതാവിന് പാര്‍ട്ടിയിലും കേന്ദ്രഭരണത്തിലും സമുന്നത സ്ഥാനത്തേക്ക് ഉയരാന്‍ സാധിച്ചത് കോണ്‍ഗ്രസിലേതു പോലുള്ള കുടുംബവാഴ്‌ച ബിജെപിയില്‍ നിലനില്‍ക്കാത്തതു കൊണ്ടു മാത്രമാണ്. കോണ്‍ഗ്രസിലാണെങ്കില്‍ സോണിയ, രാഹുല്‍, പ്രിയങ്ക, ശേഷം പ്രളയം എന്ന സ്ഥിതിയില്‍ വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ല. ഈ സ്ഥിതി മാറരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇവരെ ചുറ്റിപ്പറ്റി നില്‍കുന്ന ആശ്രിതരായ നേതാക്കള്‍.
നെഹ്‌റു കുടുംബത്തിന്റെ കോണ്‍ഗ്രസിനോടു ള്ള സമീപനം തന്നെ ഇപ്പോള്‍ തീര്‍ത്തും വിചിത്രമാണ്. സോണിയാഗാന്ധിക്ക് പ്രായത്തിന്റെ പരാധീനതകള്‍ കാരണം പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പ്പര്യമില്ല. അതിന് പകരമാണ് രാഹുല്‍ഗാന്ധിയെ ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. പക്ഷേ 2019ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞപ്പോള്‍ പകരം വീണ്ടും ആ പദവിയിലേക്ക് തിരികെ വരാന്‍ സോണിയ നിര്‍ബന്ധിതയായി. സോണിയാഗാന്ധി ഇപ്പോഴും താല്‍ക്കാലിക പ്രസിഡന്റ് മാത്രമാണ്. പ്രിയങ്കക്ക് ആണെങ്കില്‍ നേതൃപദവിയിലേക്ക് വരാന്‍ യാതൊരു താല്‍പ്പര്യവുമില്ല. നേതൃസ്ഥാനം വഹിക്കാന്‍ താല്‍പ്പര്യമില്ലാത്ത ഈ മൂന്ന് പേര്‍ നെഹ്‌റു കുടുംബത്തിന് പുറത്തു നിന്ന് ഒരു പ്രസിഡന്റിനെ കണ്ടെത്താന്‍ താല്‍പ്പര്യം കാട്ടുന്നുമില്ല. ഇവര്‍ പറയുന്നതാണ് പാര്‍ട്ടിയിലേ വേദവാക്യമെന്നിരിക്കെ ആശ്രിതര്‍ എതിര്‍പ്പ് പറഞ്ഞാലും സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ പ്രസിഡന്റിനെയും പ്രവര്‍ത്തക സമിതിയെയും ഐഐസിസിയെയും കണ്ടെത്താവുന്നതേയുള്ളൂ. അതിന് മുതിരാതെ നാമനിര്‍ദേശം എന്ന ആചാരം യാതൊരു വ്യത്യാസവുമില്ലാതെ തുടരുന്നു.
നെഹ്‌റു കുടുംബം ആയിരുന്നു ഒരൂ കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കരുത്ത് എങ്കില്‍ ഇന്ന് സ്ഥിതി മറിച്ചാണ്. നെഹ്‌റു കുടുംബത്തിന്റെ പിടിയില്‍ നിന്ന് അകന്നുമാറി യഥാവിധം പുന:സംഘടിപ്പിക്കപ്പെട്ടാല്‍ മാത്രമേ ആ പാര്‍ട്ടിക്ക് ഒരു പുനരുജ്ജീവനം സാധ്യമാകുകയുള്ളൂ എന്ന മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്. താല്‍ക്കാലിക പ്രസിഡന്റ് മാത്രമായ സോണിയക്കോ പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞിട്ടും തിരശീലക്ക് പിന്നിലിരുന്ന് തീരുമാനങ്ങളെടുക്കുകയും ഒരു നേതാവെന്ന നിലയില്‍ അസ്ഥിരത പുലര്‍ത്തുകയും ചെയ്യുന്ന രാഹുലിനോ നേതൃസ്ഥാനത്തിരുന്ന് ആ പാര്‍ട്ടിയുടെ പുനരുജ്ജീവനത്താനായി എന്തെങ്കിലും കാണിക്കാനാകുമെന്ന് കരുതുക വയ്യ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.