റിയാദ്: അറേബ്യൻ മണ്ണിൽ ലോക രുചിപ്പെരുമകൾ ഒരു കുടക്കീഴിൽ എത്തിക്കാൻ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവൽ. വൈവിധ്യമാർന്ന രുചികൾക്കൊപ്പം ആകർഷകമായ സമ്മാനങ്ങളും ചേർത്താണ് ലുലു ഹൈപ്പർമാർക്കറ്റ് ഇത്തവണത്തെ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുളള ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഏപ്രിൽ 27 മുതൽ മെയ് 10 വരെയാണ് ഫെസ്റ്റിവൽ.
അതുല്യവും അപൂര്‍വ്വവുമായ ഭക്ഷണ രുചിക്കൂട്ടുകൾ, ഭക്ഷണ വിഭവങ്ങളെ മുൻനിർത്തിയുള്ള ഇൻസ്റ്റലേഷനുകൾ, വിനോദ-കലാ -സാംസ്കാരിക പരിപാടികൾ ഉള്‍പ്പെടെ 14 ദിവസം നീളുന്ന വിവിധങ്ങളായ പ്രത്യേകതകളാണ് ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്‍റെ പുതിയ എഡിഷനെ ആകര്‍ഷകമാക്കുന്നത്.
റെഡ് സീ തീരത്ത് ആഢംബര താമസമടക്കമുള്ള സമ്മാനങ്ങൾ
ഫുഡ് ഫെസ്റ്റിവല്‍ ആഘോഷങ്ങളുടെ ഭാഗമാകുന്ന ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത് ലോകത്തെ ആഢംബര വിനോദ സഞ്ചാര കേന്ദ്രമായ ചെങ്കടൽ തീരത്തെ റിസോർട്ടിലുള്ള അവധിക്കാല താമസമാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ സമ്മാനാർഹനെ തെരഞ്ഞെടുക്കുന്നത് നറുക്കെടുപ്പിലൂടെയാകും. ഇതിന് പുറമെ അരക്കിലോ വരെ സ്വര്‍ണ്ണം ലഭിക്കുന്ന വമ്പന്‍ സമ്മാനപദ്ധതികളും ഉപഭോക്താക്കള്‍ക്കായി ഇത്തവണ ഒരുക്കിയിട്ടുണ്ട്.
ആരൊക്കെയാകും ഹാപ്പിനസ് മില്യണേര്‍
വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്‍റെ ഭാഗമായി ഓരോ ദിവസവും ഓരോ ബംപര്‍ ഭാഗ്യശാലിക്ക് ഹാപ്പിനസ് മില്യണേറാകാം. ഇതിലൂടെ വിജയിക്ക് ഒരു മില്യണ്‍ ഹാപ്പിനസ് പോയിന്‍റ്സ് ഷോപ്പിംഗിനായി ലഭിക്കുമെന്നതാണ് പ്രത്യേകത. ഇക്കാലയളവില്‍ അഞ്ചിരട്ടി റിവാഡ് പോയിന്‍റുകള്‍, പത്ത് ശതമാനം ക്യാഷ് ബാക്ക്, മറ്റ് ആകര്‍ഷകമായ സമ്മാനങ്ങള്‍ തുടങ്ങിയവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്.
ലൈവ് കുക്കിംഗ് ഷോകളും, വേറിട്ട രുചി പരിചയപ്പെടുത്തുന്ന സെഷനുകളും, പാചകമത്സരങ്ങളും ഒരുക്കി ലോകത്തെ പ്രമുഖ സെലിബ്രിറ്റി ഷെഫുമാര്‍, ഇന്‍ഫ്ളുവന്‍സര്‍മാര്‍ എന്നിവര്‍ ലുലു ഫുഡ് ഫെസ്റ്റിവല്‍ വേദികളില്‍ അണിനിരക്കും. പാചകവും രുചിയും സമന്വയിപ്പിച്ചുള്ള ഈ പരിപാടികള്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്ത അനുഭവമാകും. ഫുഡ് ഫെസ്റ്റിവല്‍ നടക്കുന്ന എല്ലാ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സ്റ്റോറുകളിലും പ്രമുഖ ഷെഫുമാര്‍ അവതരിപ്പിക്കുന്ന ഡെമോകളും, ഇന്‍ററാക്ടീവ് സെഷനുകളുമുണ്ടാകും. ഉപഭോക്താക്കള്‍ക്ക് സെഷനുകള്‍ കണ്ട് പഠിക്കാനും, പങ്കെടുക്കാനും അവസരമുണ്ട്.
പ്രീമിയം രുചികള്‍, ആരോഗ്യകരമായ ഭക്ഷണം
ലുലു വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിനെ ശ്രദ്ധേയമാക്കുന്ന മറ്റ് നിരവധി ഘടകങ്ങള്‍ കൂടിയുണ്ട്. വിദഗ്ധര്‍ അണിനിരന്ന് ലോകത്തെ പ്രീമിയം മാംസ രുചികള്‍ ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയ്ക്കുന്ന ലൈവ് ഡെമോകളാണ് അതിലൊന്ന്. ഒപ്പം ചീസ് അക്കാദമിയുടെ നേതൃത്വത്തില്‍ ലോകത്തെ എണ്ണമറ്റ ചീസ് വൈവിധ്യങ്ങളും വിഭവങ്ങളും ഉപഭോക്താക്കളെ പരിചയപ്പെടുത്തും.
ആരോഗ്യകരമായ ഭക്ഷണ ട്രെന്‍ഡുകളെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അവതരിപ്പിയ്ക്കുന്ന ഹെല്‍ത്തി ബൈറ്റ്സ് ആശയവും ഫുഡ് ഫെസ്റ്റിവലിന്‍റെ പ്രത്യേകതയാണ്. പോഷകാംശമടങ്ങിയ ഭക്ഷണക്രമം, ആരോഗ്യ സൗഹൃദമായ റെസിപ്പികള്‍, നല്ല ഭക്ഷണ ശീലം തുടങ്ങിയവ രാജ്യത്തെ ഓരോ കുടുംബത്തിലേയ്ക്കും എത്തിയ്ക്കുക കൂടി ലക്ഷ്യമിട്ടാണിത്.
ഫ്രൂട്ട് ഫിയസ്റ്റയുമായി വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍
ലോകത്തെ ഏറ്റവും മികച്ച പഴവര്‍ഗ്ഗങ്ങളെയും ഫെസ്റ്റിവലിലൂടെ അടുത്തറിയാനാകും. സൗദി മാംഗോ ഫെസ്റ്റ് എന്ന് പേരിട്ടിരിയ്ക്കുന്ന മാമ്പഴ മേളയിലൂടെ രാജ്യത്തെ മാമ്പഴ വൈവിധ്യങ്ങള്‍ ലോകത്തിന് മുന്നിലെത്തിയ്ക്കുകയാണ് ഫെസ്റ്റിവല്‍ ലക്ഷ്യമിടുന്നത്. ജിസാന്‍ മേഖലയില്‍ നിന്നെത്തുന്ന ഏറ്റവും സ്വാദിഷ്ടമായവ ഉള്‍പ്പെടെ മാമ്പഴങ്ങള്‍ കാണാനും, കുറഞ്ഞ വിലയ്ക്ക് വാങ്ങാനും, രുചിയ്ക്കാനും ഫെസ്റ്റിവല്‍ അവസരമൊരുക്കും.
സ്ട്രോബെറികള്‍, ബ്ലൂബെറികള്‍, റാസ്ബെറികള്‍, ബ്ലാക്ബെറികള്‍ അണിനിരക്കുന്ന ബെറി ഫെസ്റ്റും വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിന്‍റെ ഭാഗമാണ്. ബെറികള്‍ ഉപയോഗിച്ചുള്ള ഭക്ഷണ വിഭവങ്ങള്‍ പരിചയപ്പെടുത്തലും, ബെറികള്‍ കൊണ്ടുള്ള ഇന്‍സ്റ്റലേഷനുകളും കാഴ്ചക്കാര്‍ക്ക് കൗതുകമാകും.
അതുല്യമായ പഴവര്‍ഗ്ഗങ്ങള്‍ തേടുന്ന ഭക്ഷണപ്രേമികള്‍ക്കും ഫെസ്റ്റിവലില്‍ പ്രത്യേക പവലിയനുകളുണ്ട്. പലതരം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍, പാഷന്‍ ഫ്രൂട്ട്, മാംഗോസ്റ്റീന്‍ പഴങ്ങള്‍ തുടങ്ങി തെരഞ്ഞെടുത്ത പഴവര്‍ഗ്ഗങ്ങളുടെ ശേഖരം തന്നെ ഈ പവലിയനുകളിലുണ്ടാകും.
വന്‍ വിലക്കുറവും ഓഫറുകളും
ഏറ്റവും വലിയ വിലക്കുറവും, ഓഫറുകളും, പ്രമോഷനുകളും വേള്‍ഡ് ഫുഡ് ഫെസ്റ്റിവലിനെ വേറിട്ടതാക്കുന്നു. ഗ്രോസറി, ഫ്രെഷ് ഫുഡ്, ഫ്രോസണ്‍ ഫുഡ്, ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലെ എല്ലാ വിഭാഗത്തിലും വിലക്കുറവുണ്ടാകും. ആഗോള ഭക്ഷണപ്പെരുമ പരിചയപ്പെടുത്തുന്നതിനൊപ്പം ഉപഭോക്താക്കള്‍ക്ക് ഇവയുടെ ഭാഗമാകാന്‍ കൂടി അവസരം നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ലോകരുചികളുടെ ആഘോഷം മാത്രമല്ല വേള്‍ഡ് ഫുഡ് ഫെസ്റ്റിവലെന്നും, മറിച്ച് ഒരു വലിയ സമൂഹത്തിന്‍റെയും, ക്രിയാത്മകതയുടെയും, മൂല്യങ്ങളുടെയും ആഘോഷം കൂടിയാണിതെന്നും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഷെഹീം മുഹമ്മദ് പറഞ്ഞു. ലോകത്തെ വൈവിധ്യങ്ങളെ ഏവര്‍ക്കും പരിചയപ്പെടാന്‍ അവസരമൊരുക്കുന്നതിനൊപ്പം മികച്ച ഓഫറുകളും സമ്മാനങ്ങളും നല്‍കുന്നത് ഉപഭോക്താക്കളോടുള്ള ലുലുവിന്‍റെ പ്രതിബദ്ധത ഊട്ടിയുറപ്പിയ്ക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തെ ഓരോ കുടുംബത്തിനും, ഭക്ഷണപ്രേമികള്‍ക്കും മറക്കാനാവാത്ത അനുഭവം സമ്മാനിയ്ക്കുന്നതായിരിക്കും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കുന്ന വേള്‍ഡ് ഫുഡ് ഫെസ്റ്റിവല്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.