മസ്‌കത്ത് : അറേബ്യന്‍ ഗള്‍ഫ് കപ്പ് 26-ാം എഡിഷന് ഇന്ന് കുവൈത്തില്‍ തുടക്കമാകം. ഉദ്ഘാടന മത്സരത്തില്‍ ഒമാന്‍ ആതിഥേയരായ കുവൈത്തിനെ നേരിടും. ഒമാന്‍ സമയം രാത്രി ഒൻപത് മണിക്ക് കുവൈത്ത് സിറ്റിയിലെ ജാബിര്‍ അല്‍ അഹമദ് ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
അറേബ്യന്‍ ഗള്‍ഫ് കപ്പിനായുള്ള തങ്ങളുടെ തയാറെടുപ്പുകള്‍ നല്ല നിലയിലായിരുന്നുവെന്നും എല്ലാ ടീമുകളും മികച്ച ഫോമില്‍ കളിക്കുന്നതിനാല്‍ മത്സരങ്ങളുടെ വെല്ലുവിളുകള്‍ മനസ്സിലാക്കുന്നതായി പരിശീലകന്‍ റശീദ് ജാബിര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ആദ്യ മത്സരങ്ങള്‍ എപ്പോഴും ബുദ്ധിമുട്ടേറിയതായിരിക്കുമെന്നും എന്നാല്‍, കളിക്കാരെന്ന നിലയില്‍ ഞങ്ങള്‍ കുവൈത്തിനെ നേരിടാന്‍ തയാറെടുത്തതായും ഒമാന്‍ താരം മുഹമ്മദ് അല്‍ മുസ്‌ലമി പറഞ്ഞു.
ജനുവരി മൂന്നുവരെ തുടരുന്ന ടൂര്‍ണമെന്റില്‍ ഖത്തർ , യുഎഇ എന്നിവരാണ് ഗ്രൂപ്പ് എയില്‍ ഒമാനൊപ്പമുള്ള മറ്റു ടീമുകള്‍. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്മാരായ ഇറാഖിനോടൊപ്പം സൗദി അറേബ്യ, ബഹ്‌റൈന്‍, യമന്‍ എന്നിവരുമാണുള്ളത്. 24ന് ഖത്തറിനെതിരെയും 27ന് യുഎഇക്കെതിരയെുമാണ് ഒമാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ വരുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.