അബുദാബി : അബുദാബിയിൽ ഇനി അക്ഷരദിനങ്ങൾ. 34-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്നലെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററി (അഡ്നെക്സിൽ) തിരശ്ശീലയുയർന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ “അറിവ് നമ്മുടെ സമൂഹത്തെ പ്രകാശിപ്പിക്കുന്നു” എന്ന പ്രമേയത്തിൽ നടക്കുന്ന പരിപാടിയിൽ അറബ്, രാജ്യാന്തര എഴുത്തുകാർ പങ്കെടുക്കുന്നു. ഇന്ത്യയിൽ നിന്നടക്കമുള്ള പ്രസാധകർ അവരുടെ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
ആഗോളതലത്തിൽ സാംസ്കാരികവും ബൗദ്ധികവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുക, അറബിക് ഭാഷാ, സംസ്കാരം, പൈതൃകം എന്നിവയുടെ സംരക്ഷണത്തിന് സംഭാവന നൽകുക, വൈവിധ്യമാർന്ന ലോക സംസ്കാരങ്ങളെയും നാഗരികതകളെയും കുറിച്ചുള്ള ധാരണ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ മേള ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
അറബിക് ഭാഷയെ മുന്നോട്ട് കൊണ്ടുപോകുന്നതിനും സഹിഷ്ണുതയെയും മനുഷ്യ സാഹോദര്യത്തെയും കുറിച്ചുള്ള യുഎഇയുടെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്തുന്നതിനും പുസ്തകമേള കാരണമാകും. രാവിലെ 9 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്. മേയ് 5ന് സമാപിക്കും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.