Gulf

അറബ് ലോകത്തെ ആദ്യ ദൗത്യം; സുല്‍ത്താന്‍ അല്‍ നെയാദി ബഹിരാകാശനിലയത്തിലേക്ക്

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നുള്ള സ്‌പേസ് എക്‌സ് ഫാ ല്‍ക്കണ്‍-9 റോക്കറ്റിലാണ് സുല്‍ത്താന്‍ അല്‍ നെയാദിയുള്‍പ്പെടെയുള്ളവര്‍ ബ ഹിരാകാശ യാത്ര തിരിച്ചത്. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്

ദുബായ് : അറബ് ലോകത്തെ ആദ്യത്തെ ദീര്‍ഘകാല ബഹിരാകാശ സഞ്ചാര ദൗത്യത്തിനായി സുല്‍ത്താ ന്‍ അല്‍ നെയാദി ബഹിരാകാശ നിലയത്തിലേക്ക്. യുഎഇയുടെ ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തിനാ യി ഇന്ന് രാവിലെയായിരുന്നു നെയാദി ഉള്‍പ്പെടെയുള്ളവരെ വഹിച്ചുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്. നാസ യുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ കോസ്‌മോനോട്ട് ആന്‍ ഡ്രേ ഫെഡ് യാവേവ് എന്നിവര്‍ക്കൊപ്പമാണ് നെയാദിയും ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്.

യുഎഇ സമയം രാവിലെ 10.45 ന് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി (എന്‍ഡീവര്‍) ഫാല്‍ക്ക ണ്‍9 റോക്കറ്റിലാണ് നെയാദിയുടെ യാത്ര. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിക്ഷപണം ഗ്രൗണ്ട് സിസ്റ്റത്തിലെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റി വച്ചത്.അസ്സലാമു അലൈക്കും എന്ന് പേടകത്തിലിരുന്നു അറബ് ഭാഷയില്‍ സുല്‍ ത്താന്‍ അല്‍നെയാദി ട്വീറ്റ് ചെയ്തു.

വിക്ഷേപത്തിന് സാക്ഷിയാകാന്‍ ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള പ്രമുഖര്‍ ബിന്‍ അന്‍ റാഷിദ് സ്‌പേസ് സെന്ററില്‍ എത്തിയിരുന്നു. ആറുമാസക്കാലം അന്താരാഷ്ട്ര ബഹിരാകാശ നിലയലത്തില്‍ കഴിയുന്ന നെ യാദി യുഎഇ ആസ്‌ട്രോനറ്റ് പ്രോഗ്രമിന്റെ ഭാഗമായുള്ള നിരവധി പരീക്ഷണങ്ങളുടെയും ഭാഗമാവും. ആ റു മാസത്തെ ദൗത്യത്തില്‍ 250 ഗവേഷണ പരീക്ഷണങ്ങള്‍ സംഘം നടത്തും. ഇവയില്‍ 20 പരീക്ഷണ ങ്ങള്‍ അല്‍ നെയാദി തന്നെയാണ് നിര്‍വഹിക്കുക.

നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍ , പൈലറ്റ് വാറന്‍,റഷ്യയുടെ ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് സുല്‍ത്താന് ഒപ്പമുണ്ടാവുക. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം തുടങ്ങിയവര്‍ അല്‍ നെയാദിക്ക് അഭിനന്ദനം അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.