ദുബായ് : അറബ് ലോകത്തിന്റെ ഭാവി നിർമിക്കുന്നതിൽ മാധ്യമങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായിൽ സമാപിച്ച അറബ് മീഡിയ ഉച്ചകോടിയുടെ 23-ാമത് പതിപ്പിനോട് അനുബന്ധിച്ച് എക്സിൽ പങ്കുവെച്ച സന്ദേശത്തിലൂടെ അദ്ദേഹം മാധ്യമങ്ങളുടെ വലിയ ഉത്തരവാദിത്തം ഓർമിപ്പിച്ചു.
8,000ത്തിലധികം അറബ് മാധ്യമപ്രവർത്തകരെ രാജ്യത്ത് സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്നും, അറബ് മാധ്യമം തകർച്ചയ്ക്കെതിരെയുള്ള പ്രതിരോധ സഞ്ചാരമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. “അറബ് മാധ്യമം തകരാനുള്ളതല്ല, നിർമ്മിക്കാനുള്ളതും ഒന്നിപ്പിക്കാനുള്ളതും പ്രചോദനം നൽകാനുള്ളതുമാണ്. അജ്ഞതയും പിന്നാക്കാവസ്ഥയും ബൗദ്ധിക-സാംസ്കാരിക തകരച്ചികളും അതിനെതിരെ പോരാടേണ്ടവയാണെന്നും” ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
അറബ് മാധ്യമത്തിന് മുന്നേറ്റത്തിനും സമൂഹത്തെ ഉന്നതമായി നിർമ്മിക്കുന്നതിനും പുതിയ വഴികൾ തേടേണ്ട സമയമാണിതെന്നും, സമൂഹത്തിലെ മാറ്റങ്ങൾക്കൊപ്പം മാധ്യമങ്ങളും വികസിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.