നാട്ടുകാര്‍ക്ക് ശല്യമായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതി രെ നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടുക്കിയി ല്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെ ന്നാണ് ഹര്‍ജിയിലെ ആവശ്യം
കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാട്ടുകാര്‍ക്ക് ശല്യമായ കാട്ടാന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ജനകീയ സമിതി നിയമ പോരാട്ടത്തിലേക്ക്. ഈ ആവശ്യമുന്നയി ച്ച് നെന്മാറ എംഎല്‍എ കെ ബാബു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇടുക്കിയില്‍ ജനജീവിതത്തിന് ഭീഷണിയായ കാട്ടാനയെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുതലമടയില്‍ ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സമരം നടത്താനും തീരുമാനിച്ചി ട്ടുണ്ട്. മുതലമട പഞ്ചായത്ത് സര്‍വകക്ഷി പ്രതിനിധികള്‍ പറമ്പിക്കുളം ഡി എഫ് ഓഫീസ് ധര്‍ണയും നട ത്തും. പറമ്പിക്കുളം മേഖലയോടു ചേര്‍ന്ന് ആറു പഞ്ചായത്തുണ്ട്. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റിയാല്‍ ഈ പഞ്ചായത്തിലുള്ളവര്‍ക്ക് ഭീഷണിയാണ്. വിദഗ്ധ സമിതി ഈ പഞ്ചായത്തിലുള്ളവരുടെ യോ, ഈ മേഖലയിലുള്ള ആരുടേയും അഭിപ്രായം തേടാതെയാണ് അരിക്കൊമ്പനെ മാറ്റാന്‍ തീരുമാന മെടുത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇടുക്കി വനമേഖലയില്‍ നിന്ന് അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പറമ്പിക്കുള ത്ത് പ്രതിഷേധം നടക്കുന്നത്. ആക്ര മണ സ്വഭാവമുള്ള ആന പറമ്പിക്കുളം വനമേഖലയില്‍ വന്നാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവിതം ദുസ്സ ഹമാകുമെന്നാണ് ഇവിടത്തു കാര്‍ പറയുന്നത്.ആദിവാസി ജനതകളുള്ള ‘പറമ്പിക്കുളത്ത് അരിക്കൊമ്പ നെ വേണ്ടേ വേണ്ട’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു പ്രതിഷേധം. ഒരുകാരണവശാലും അരി ക്കൊമ്പ നെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനാകില്ലെന്നാണ് ജനകീയ സമിതിയുടെ നിലപാട്.
പൂപ്പാറ, എര്‍ത്ത്ഡാം, അഞ്ചാംകോളനി, കടവ്, പിഎപി, കുരിയര്‍കുറ്റി,സുങ്കം, കച്ചിത്തോട്, തേക്കടി അ ല്ലിമൂപ്പന്‍, മുപ്പതേക്കര്‍, ഒറവന്‍പാടി, പെരിയചോല, വരടികുളം, തുട ങ്ങി 13 കോളനികള്‍ ഈ പ്രദേശത്തു ണ്ട്. 3000ത്തോളം പേരാണ് ഇവിടെ ജീവിക്കുന്നത്. ഇതിന് പുറമെ ദിവസവും നൂറുകണക്കിന് വിനോദസ ഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത് അതുകൊണ്ടുതന്നെ ആക്രമണ സ്വഭാവമുള്ള ആനയെ പറമ്പിക്കുളത്ത് എത്തിച്ചാല്‍ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് ജനകീയ സമിതി പറയുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.